തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

പൂനര്‍ മൂല്യ നിര്‍ണ്ണയം : ഗ്രേസ് മാര്‍ക്ക് നല്‍കിയെ മുദ്ര നീക്കം ചെയ്യാന്‍ നടപടി

എസ്.എസ്.എല്‍.സി പരീഷയില്‍ ആദ്യം ഗ്രേസ് മാര്‍ക്കിലൂടെ ഉയര്‍ന്ന ഗ്രേഡ് നേടുകയും പിന്നീട് പുനര്‍ മൂല്യനിര്‍ണ്ണയത്തിലൂടെയോ സൂക്ഷ്‌മ പരിശോധനയിലൂടെയോ ഗ്രേസ് മാര്‍ക്കിന്റെ ആനുകൂല്യം ഇല്ലാതെ ഗ്രേഡ് നിലനിര്‍ത്തുകയും ചെയ്ത കുട്ടികളുടെ മാര്‍ക്ക് ലിസ്റ്റില്‍ നിന്ന് ഗ്രേസ് മാര്‍ക്ക് നല്‍കിയതായി കാണിക്കുന്ന മുദ്ര നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനെ അറിയിച്ചു. കമ്മീഷന്റെ ശുപാര്‍ശപ്രകാരമാണ് നടപടി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എ പ്ലസ് നേടുവര്‍ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിക്കാമെന്ന് പരീക്ഷാവിജ്ഞാപനത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post