FLASH NEWS

COPTA 2003മായി ബന്ധപ്പെട്ട് നടത്തുന്ന E Mail Surveyയില്‍ എല്ലാ വിദ്യാലയങ്ങളും മറുപടി നല്‍കണമെന്ന് നിര്‍ദ്ദേശം. വിശദാംശങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍. 2014-15 വര്‍ഷത്തെ Incentive to Girls Scholarship സൈറ്റില്‍ Passed/Failed വിവരങ്ങള്‍ ചേര്‍ക്കാത്ത വിദ്യാലയങ്ങള്‍ മാര്‍ച്ച് 15കം ഉള്‍പ്പെടുത്തണമെന്ന DPI നിര്‍ദ്ദേശം. Govt School അധ്യാപകരുടെ 2017-18 അധ്യയനവര്‍ഷതത്തേക്കുള്ള പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാനദിവസം മാര്‍ച്ച് 2. ഹായ് സ്‌കൂള്‍ കളിക്കൂട്ടം പദ്ധതിുടെ മാര്‍ച്ച് പത്തിന് നടക്കുന്ന ആദ്യഘട്ട പരിശീലനത്തിന് മുന്നോടിയായുള്ള എസ് ഐ ടി സി പരിശീലനം മാര്‍ച്ച് നാലിന് വിദ്യാഭ്യാസജില്ലാകേന്ദ്രങ്ങളില്‍. വിശദാംശങ്ങള്‍ ചുവടെയുള്ള പോസ്റ്റില്‍. JRC 'C' Level പരീക്ഷാഫലം പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ ഫലം ചുവടെ. SSLC Grace Mark Entry iExAMS സൈറ്റില്‍ നടത്താവുന്നതാണ്.Grace Mark Entry വിശദാംശങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍. SSLC Valuation Notification ചുവടെ. GPAIS പദ്ധതീയീല്‍ പ്രീമിയം തുക അടക്കാന്‍ സാധിക്കാത്തവര്‍ക്കായി സമയപരിധി 31.3.2017 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായി. പകര്‍പ്പ് ഡൗണ്‍ലോഡ്സില്‍. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
SSLC 2017 -Instructions to Chief Supdts
JRC C Level Exam(Palakkad) Results
ANNUAL EXAM TIME TABLE
SSLC 2017
District wise List of Protected teachers and non teaching staff in the teachers bank
SCERT QUESTION POOL
SSLC IT Exam Circular
LSS/USS Online Registration
‍SSLC MODEL EXAM 2017
‍ഒരുക്കം 2017
‍INCOME TAX
‍SCHOOL WIKI
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE

SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി HM/SITC/JSITC എന്നിവയില്‍ മാറ്റമുള്ള വിദ്യാലയങ്ങള്‍ അത് ഇവിടെ നല്‍കുക Form

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD

ജില്ലാ പഞ്ചായത്തിന്റെ കായികവികസനം പദ്ധതിയുമായി ബന്ധപ്പെട്ട് Govt/Aided സ്കൂള്‍ കായികാധ്യാപകരുടെ യോഗം ചൊവ്വാഴ്ച രാവിലെ പത്തിന് ഐ ടി സ്കൂള്‍ ഡി ആര്‍ സിയില്‍

2014-15 വര്‍ഷത്തെ Incentive to Girls Scholarship സൈറ്റില്‍ Passed/Failed വിവരങ്ങള്‍ ചേര്‍ക്കാത്ത വിദ്യാലയങ്ങള്‍ മാര്‍ച്ച് 15കം ഉള്‍പ്പെടുത്തണമെന്ന DPI നിര്‍ദ്ദേശം.

2016-17 വര്‍ഷത്തെ കിറ്റ് അലവന്‍സിനുള്ള അലോട്ട്‌മെന്റ് വിതരണം ടെയ്യുന്നതിനുള്ള നടപടിക്രമ ഉത്തരവ് സമര്‍പ്പിക്കണമെന്ന് ഗവ സ്കൂള്‍ പ്രധാനാധ്യാപകര്‍ക്ക് DDE നിര്‍ദ്ദേശം

SSLC Sports Grace Markന് അര്‍ഹതയുള്ള വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്കിനുള്ള ഓണ്‍ലൈന്‍ എന്‍ട്രി പൂര്‍ത്തിയാക്കിയതിന് ശേഷം ഹാര്‍ഡ് കോപ്പി മാര്‍ച്ച് 15കം DPIയിലെ സ്പോര്‍ട്ട്‌സ് സെക്ഷനില്‍ സമര്‍പ്പിക്കണമെന്ന് DDE

2016-17 വര്‍ഷത്തെ INSPIRE AWARDന് നോമിനേഷനുകള്‍ എല്ലാ വിദ്യാലയങ്ങളും www.inspireawards.dst.gov.in എന്ന സൈറ്റില്‍ നല്‍കണമെന്നും നോമിനേഷനോടൊപ്പം പ്രോജക്ടിന്റെ സംഷിക്തരപവും നല്‍കണമെന്ന് DDE നിര്‍ദ്ദേശം

DEO PALAKKAD
വാര്‍ഷിക പരീക്ഷയുടെ ഒമ്പതാം ക്ലാസ് ചോദ്യപേപ്പര്‍ വിതരണം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക്.

പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ SSLC പരീക്ഷക്ക് Chief/Deputy Chief ആയി നിയമിച്ചവരുടെ ഒരു യോഗം 27ന് രാവിലെ പത്ത് മണിക്ക് BEM High Schoolല്ഡ ചേരുന്നു. എല്ലാ Chief/Deputy Chiefമാരും പ്രധാനാധ്യാപകരും പങ്കെടുക്കണമെന്ന് DEO

പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ SSLC ഐ ടി പരീക്ഷാ IEDSS വിദ്യാര്‍ഥികളുടെ പരീക്ഷ നടത്താന്‍ നിയോഗിച്ച റിസോഴ്സ് അധ്യാപകരുടെ ലിസ്റ്റും അവര്‍ പരീക്ഷക്കെത്തുന്ന ദിവസവും ഇവിടെ. പരീക്ഷ നടത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കണമെന്ന് DEO

Inspire Awardനുള്ള നോമിനേഷനുകള്‍ ഫെബ്രുവരി 28നകം നിര്‍ദ്ദേശാനുരണം ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്ന് DEO

ആം ആദ്‌മി ബീമാ യോജനാ സ്കോള്‍ഷിപ്പിന് അപേക്ഷകള്‍ സ്വീകരിക്കുന്നു. www.chiak.org എന്ന വെബ്‌സൈറ്റില്‍ കൂടുതല്‍ വിശദാംശങ്ങള്‍

DEO OTTAPALAM
ഒമ്പതാം ക്ലാസ് വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ 28ന് രാവിലെ പത്ത് മണി മുതല്‍ വിതരണം ചെയ്യുമെന്ന് DEO

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ SSLC Question Paper Sorting & Packing നിയമന ഉത്തരവും നി്ര്‍ദ്ദേശങ്ങളും സ്കൂള്‍ മെയിലില്‍

2011 മാര്‍ച്ചിലെ പത്താം തരം തുല്യതാ മൂല്യനിര്‍ണ്ണയത്തിലെ അപാകതുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് എക്സാമിനര്‍മാര്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി തീര്‍പ്പാക്കിയതിന്റെ ഉത്തരവുകള്‍ ബന്ധപ്പെട്ടവര്‍ കൈപ്പറ്റണമെന്ന് DEOനിര്‍ദ്ദേശം

എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ ആസ്തി ബാധ്യതാ സ്റ്റേറ്റ്‌മെന്റ് മൂന്ന് സെറ്റ് നിശ്ചിത പ്രൊറോര്‍മയില്‍ സമര്‍പ്പിക്കണമെന്ന് DEOനിര്‍ദ്ദേശം

SSLC പരീക്ഷയുടെ ചീഫ് സൂപ്രണ്ടുമാരുടെ നിയമനഉത്തരവിന്റ Letter of Acceptance Order ഇവിടെ

DEO MANNARKKAD
Work/Art/Physical Education hരീക്ഷയുടെ നിര്‍ദ്ദേശങ്ങള്‍ സ്കൂള്‍ മെയിലില്‍

മണ്ണാര്‍ക്കാട് വിദ്യാഭ്യസജില്ലയിലെ IT Practical പരീക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ച IEDSS Resourse അധ്യാപകരുടെ ലിസ്റ്റ് ഇവിടെ


: Application&Instruction : Procedigs
 • 2017 വര്‍ഷത്തെ പൊതു അവധിദിവസങ്ങളുടെ ലിസ്റ്റ്

 • Friday, February 24, 2017

  ഹായ് സ്കൂള്‍ കളിക്കൂട്ടം SITC പരിശീലനം മാര്‍ച്ച് നാലിന്

  പൊതു വിദ്യാലയ ശാക്തീകരണത്തിന്റെ ഭാഗമായി ഐ.ടി@സ്കൂളിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഗവണ്‍മെന്റ് / എയ്ഡഡ് വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന "ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം" പരിപാടിയുടെ ആദ്യഘട്ട പരിശീലനം March 10 ന് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തേണ്ടതാണ് . ആയതിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമായി March 4 -ാം തീയതി ഇതിനോടൊപ്പമുള്ള Schedule അനുസരിച്ച് മുഴുവന്‍ SITC മാര്‍ക്കും പരിശീലനം നല്‍കുന്നു.. പരിപാടിയില്‍ SITC മാരെ നിര്‍ബന്ധമായും പങ്കെടുപ്പിക്കണമെന്ന് IT@School പാലക്കാട് ജില്ലാ കോര്‍ഡിനേറ്റര്‍ അഭ്യര്‍ത്ഥിക്കുന്നു

  Note :-  കുട്ടിക്കൂട്ടത്തില്‍ Register ചെയ്ത മുഴുവന്‍ കുട്ടികളേയും  March 10 ന് അതതു വിദ്യാലയത്തില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുപ്പിക്കുന്നതിനു വേണ്ട ക്രമീകരണങ്ങള്‍ പ്രധാനാധ്യാപകര്‍ നടത്തേണ്ടതാണ്.

  Click Here for Circular from Executive Director IT@School
  Click Here for Training Schedule (Palakkad)
   

  Tuesday, February 21, 2017

  സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലെ ബോധവത്കരണം: സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചു

        സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പ്രേമം നടിച്ച് വശീകരിക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അറിവോ നിര്‍ദ്ദേശമോ കൂടാതെ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് പാലക്കാട് ഉപഡയറക്ടറോട് വിശദീകരണം തേടിയതായും ഡയറക്ടര്‍ അറിയിച്ചു.

  Monday, February 20, 2017

  SSLC IT PRACTICAL FORMS

       SSLC IT Practical പരീക്ഷ ഈ മാസം 23 ന് ആരംഭിക്കുകയാണല്ലോ. പരീക്ഷയുടെ CD വിതരണം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പൂര്‍ത്തീകരിക്കുകയും പരീക്ഷാപരിശീലനം 20ന് അധ്യാപകര്‍ക്ക് നടക്കാനിരിക്കുന്ന അവസരത്തില്‍ പരീക്ഷയുടെ മുന്നൊരുക്കത്തിലായിരിക്കുമല്ലോ SITCമാരും Joint SITCമാരും. പരീക്ഷക്കാവശ്യമായ ഫോമുകള്‍ തയ്യാറാക്കുന്നതിന് മുന്‍ വര്‍ഷത്തേത് പോലെ മാതൃക പ്രസിദ്ധീകരിക്കാമോ എന്ന് പലരും ആവശ്യപ്പെടുകയുണ്ടായി ബ്ലോഗില്‍ മുമ്പ് പ്രസിദ്ധീകരിച്ച അതേ ഫോമിന്റെ പരിഷ്കിച്ച മാതൃക ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. Data എന്ന ആദ്യഷീറ്റില്‍ പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയാല്‍ P3, P4,P5 എന്നീ ഫോമുകളുടെ മാതൃക രജിസ്റ്റര്‍ നമ്പര്‍ ഉള്‍പ്പെടെ തയ്യാറായിട്ടുണ്ടാവും പ്രിന്റ് എടുക്കുന്നതിന് മുമ്പായി പ്രിന്റ് പ്രിവ്യൂ പരിശോധിച്ച് ആവശഅയമായ എണ്ണം പേജുകളുടെ മാത്രം പ്രിന്റൗട്ട് എടുക്കുക. 

  Click Here to Download the Forms Format.

  SSLC Moel Exam Answer Keys

  Que.Paper Ans. Key  Prepared by Sri Asok kumar N.A, GHSS Perumpalam Alappuzha
  Mathematics  Answer Key Prepared by Sri C R Muraleedharan, GHSS Chalissery, Palakkad
  CHEMISTRY : Answer Key Prepared by Sri Ravi Smt Deepa &Smt Nisha, HS Peringode
  SOCIAL SCIENCE  : Answer Key Prepared by Sri Pradep HSA, GHS Puthoor,Kollam
  PHYSICS Answer Key Prepared by Sri Sasikumar V SVHS Eruthenpathi Palakkad

  Q Image Collector

  IT Practical പരീക്ഷാ സോഫ്റ്റ്‌വെയറിലെ ചോദ്യങ്ങളുടെ സ്കീന്‍ഷോട്ടുകള്‍ തയ്യാറാക്കി അവയില്‍ നിന്നും ചോദ്യഭാഗങ്ങളെ മാത്രം ഒരൊറ്റ ക്ലിക്കിലൂടെ പി ഡി എഫ് ഫയലുകളാക്കുന്നതിനുള്ള ഒരു പുതിയ സോഫ്റ്റ്‌വെയര്‍ പരിചയപ്പെടുത്തുകയാണ് ശ്രീ പ്രമോദ് മൂര്‍ത്തിസാര്‍. QImage എന്ന പേരിലുള്ള ഈ സോഫ്റ്റ്‌വെയറിലൂടെ നിരവധി ചിത്രങ്ങളുടെ ഭാഗങ്ങളെ മുറിച്ചെടുത്ത് അവയെല്ലാം കൂട്ടിച്ചേര്‍ത്ത് പി ഡി എഫ് രൂപത്തിലാക്കുന്നതിന് ഏറെ പ്രയോജനപ്രദമാകും. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് അത് Extract ചെയ്ത് ആവശ്യമായ പെര്‍മിഷനുകള്‍ നല്‍കി Gdebi Package Installer വഴി ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന്  Application -> Education -> QImage_Collector എന്ന ക്രമത്തില്‍ തുറന്ന് ഈ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഇതിലെ ഫയല്‍ മെനുവില്‍ രണ്ട് ഓപ്ഷനികളാണുള്ളത് Open Image എന്ന മെനുവിലൂടെ ആവശ്യമായ ചിത്രങ്ങള്‍ തിരഞ്ഞെടുത്ത്  അവയില്‍ നിന്നും ആവശ്യമായ ഭാഗങ്ങള്‍ മാത്രം സിലക്ട് ചെയ്യുക.(ച്ത്ര ജാലകം തുറന്ന് വരുമ്പോള്‍ മൗസ് പോയിന്റര്‍ + ആകൃതിയിലായിരിക്കും. ഇതുപയോഗിച്ച് ചിത്രത്തിലെ ആവശ്യമായ ഭാഗം സെലക്ട് ചെയ്യുക. അപ്പോള്‍ ചിത്രജാലകം അപ്രത്യക്ഷമാകും . ഇതേ പ്രവര്‍ത്തനം ഓരോ ചിത്രങ്ങള്‍ക്കും ചെയ്യുക). അവശ്യമായ ചിത്രങ്ങളെല്ലാം ഈ രീതിയില്‍ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ File Menuവിലെ Generate PDF എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്ന് വരുന്ന ജാലകത്തില്‍ Enter Title for Document എന്നതില്‍ തലക്കെട്ടും തുടര്‍ന്ന് തുറന്ന് വരുന്നതില്‍ Footerഉം നല്‍കിയാല്‍ PDF ഫയല്‍ തയ്യാറായിട്ടുണ്ടാവും ആദ്യ പ്രാവശ്യം ശൂന്യമായ ഫയലാണ് തുറന്ന് വരുന്നതെങ്കില്‍ ഒരിക്കല്‍ കൂടി File ->Generate pdf ചെയ്താല്‍ മതി. ഇതിന്റെ ഇന്‍സ്റ്റലേഷനും പ്രവര്‍ത്തിപ്പിക്കേണ്ട രീതിയുമുള്‍പ്പെട്ട Help Fileഉം ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പരീക്ഷാ ചോദ്യങ്ങള്‍ സമാഹരിക്കുന്നതിനുള്ള ഈ എളുപ്പമാര്‍ഗം പരിചയപ്പെടുത്തിയ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.
  Click Here to Download QImage Software
  Click Here for the Helpfile

  Saturday, February 18, 2017

  IT PRACTICAL EXAM TRAINING

  SSLC IT Practical പരീക്ഷാ ചുമതലയുള്ള അധ്യാപകര്‍ക്കുള്ള പരിശീലം ഐ ടി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ 20ന് തിങ്കളാഴ്‌ച വിവിധ കേന്ദ്രങ്ങളില്‍ നടക്കും. പാലക്കാട് ജില്ലയിലെ പരിശീലനകേന്ദ്രങ്ങള്‍ ചുവടെ
      പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പത്താം ക്ലാസില്‍ ഐ ടി പഠിപ്പിക്കുന്ന എല്ലാ അധ്യാപകരും SITC/JSITCമാരും പരിശീലനത്തില്‍ പങ്കെടുക്കണമെന്ന്  DEO അറിയിക്കുന്നു.
  VenueTimeSub Districts
  IT@ School DRC
  Palakkad
  10AM-11.30PALAKKAD & 
  PARLI
  IT@ School DRC
  Palakkad
  11.30- 1.00 PMALATHUR &
  KUZHALMANNAM
  IT@ School DRC
  Palakkad
  2PM - 3.30 PMCHITTUR & 
  KOLLENGODE
  ETC Ottappalam10AM onwardsPATTAMBI & 
  THRITHALA
  ETC Ottappalam2 PM OnwardsSHORNUR    & 
  OTTAPALAM
  KTM HS Mannarkkad10AM onwardsMANNARKKAD  &
  CHERPULASSERY

  വായനോത്സവം: പുസ്തകങ്ങള്‍ പ്രഖ്യാപിച്ചു

  കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാനത്തെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടത്തിവരുന്ന വായനോത്സവത്തിന്റെ പുസ്തകങ്ങള്‍ പ്രഖ്യാപിച്ചു. സ്‌കൂള്‍തലം, താലൂക്ക്തലം, ജില്ലാതലം, സംസ്ഥാനതലം എന്നീ നാല് ഘട്ടങ്ങളിലാണ് ഹൈസ്‌കൂള്‍തല മത്സരം നടത്തുന്നത്. ഹയര്‍സെക്കന്ററി വിഭാഗത്തിന് താലൂക്ക്, ജില്ല, സംസ്ഥാനതലങ്ങളില്‍ മത്സരം നടക്കും. കോളേജ് വിഭാഗത്തിന് ജില്ല, സംസ്ഥാനതല മത്സരങ്ങളാവും നടക്കുക. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, കോളേജ് വിഭാഗത്തിലെ മത്സരങ്ങള്‍ക്കായി തെരഞ്ഞെടുത്ത പുസ്തകങ്ങളുടെ വിവരം ചുവടെ ഹൈസ്‌കൂള്‍തലം: ഏതോ സരണികളില്‍(യാത്ര) (സി.വി. ബാലകൃഷ്ണന്‍, ദുരന്ത നാടകം അജയ്യതയുടെ അമര സംഗീതം (പഠനം) (എം.കെ. സാനു), തക്ഷന്‍കുന്ന് സ്വരൂപം (നോവല്‍) (യു.കെ. കുമാരന്‍), പോര്‍ക്കലി (നോവല്‍)(എ.പി.കളയ്ക്കാട്), ഭൂമിയുടെ അവകാശികള്‍ (സയന്‍സ്) (ഡോ. വേണു തോന്നയ്ക്കല്‍), കഥാ കവിതകള്‍ (കവിത) (വൈലോപ്പിളളി ശ്രീധരമേനോന്‍), നികിതയുടെ ബാല്യം (ഓര്‍മ) (ടോള്‍സ്റ്റോയ്), അപുത്രയം (തിരക്കഥ) (സത്യജിത്‌റേ), പുസ്തക സഞ്ചി (ലേഖനം) ഡോ. ബി. ഇക്ബാല്‍, ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ (കഥ) (എം.മുകുന്ദന്‍). ഹയര്‍സെക്കന്ററി തലം: ഓരോ ജീവനും വിലപ്പെട്ടതാണ് (പരിസ്ഥിതി) (എം.എ. റഹ്മാന്‍), ഉഷ്ണരാശി (നോവല്‍) (കെ.വി. മോഹന്‍കുമാര്‍), കുട നന്നാക്കുന്ന ചോയി (നോവല്‍) (എം. മുകുന്ദന്‍), ആത്മകഥ (ഇ.എം.എസ്), സ്വാതി തിരുനാള്‍ (പഠനം) (ഡോ. പി.കെ. ഗോപന്‍), ഡോണ്‍ ശാന്തമായി ഒഴുകുന്നു (നോവല്‍) (ഷെളോഖോവ്), സ്വാമി വിവേകാനന്ദന്‍ (പഠനം) (എന്‍.വി.പി. ഉണിത്തിരി), കേരളത്തിന്റെ ഇന്നലെകള്‍ (ചരിത്രം) (കെ.എന്‍. ഗണേഷ്). കോളേജ്തലം: തത്വമസി (തത്വചിന്ത) (സുകുമാര്‍ അഴിക്കോട്), അനുഭൂതികളുടെ ചരിത്രജീവിതം (പഠനം) (സുനില്‍ പി. ഇളയിടം), രണ്ടമൂഴം (നോവല്‍) (എം.ടി. വാസുദേവന്‍ നായര്‍), സമൂഹം മിത്ത് ചരിത്രം (പഠനം), രാജന്‍ ഗുരുക്കള്‍), നിന്ദിതരും പീഡിതരും (നോവല്‍) (ദസ്തയേവിസ്‌കി), എന്റെ ജീവിതം (ജീവചരിത്രം)(ഫിദല്‍ കാസ്‌ട്രോ), മണ്ണിന്റെ ലാവണ്യം പ്രതിരോധം (പരിസ്ഥിതി) (സി.ആര്‍. രാജഗോപാല്‍), വികസനം എന്ന സ്വാതന്ത്ര്യം (പഠനം) (അമര്‍ത്യാസെന്‍). ഇതുകൂടാതെ മൂന്ന് വിഭാഗത്തിനും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ മുഖപത്രമായ ഗ്രന്ഥാലോകം മാസികയുടെ 2016 ഓഗസ്റ്റ്, സെപ്റ്റംബര്‍, നവംബര്‍, ഡിസംബര്‍ ലക്കങ്ങള്‍ മത്സര പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

  Thursday, February 16, 2017

  SSLC വിവിധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

  Valuation Online Application: ഈ വര്‍ഷത്തെ SSLC Valuationന് ഓണ്‍ലൈനായി പ്രധാനാധ്യാപകര്‍ iExAMS സൈറ്റില്‍ അപേക്ഷിക്കുന്നതിനുള്ള ലിങ്ക്  Active ആയിട്ടുണ്ട്. അധ്യാപകര്‍ നിശ്ചിതമാതൃകയില്‍ നല്‍കുന്ന അപേക്ഷകള്‍ പ്രധാനാധ്യാപകര്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. സയന്‍സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ എല്ലാ അധ്യാപകരും നിര്‍ബന്ധമായി അപേക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. ഇങ്ങനെ ഓണ്‍ലൈനായി എല്ലാ അധ്യാപകരുടെയും അപേക്ഷകള്‍ സമര്‍പ്പിച്ചതിന് ശേഷം തയ്യാറാക്കിയ അപേക്ഷകള്‍ Confirm ചെയ്യാന്‍ മറക്കരുത്.
  Hall Ticket :- ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന റഗുലര്‍ വിദ്യാര്‍ഥികളുടെ ഹാള്‍ ടിക്കറ്റുകള്‍ iExAMS സൈറ്റില്‍ HM Login വഴി പ്രവേശിച്ച് Pre-Examination Menuവിലെ Hall Ticket-> Hall Ticket(Regular) വഴി ഡൗണ്‍ലോഡ് ചെയ്യാം
  Cancellation :- SSLC പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത് A Listല്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ Cancel ചെയ്യുന്നതിനും ഇപ്പോള്‍ അവസരം ഉണ്ട്. Pre-Examination -> Cancellation -> Apply for Cancellation എന്ന ക്രമത്തില്‍ പ്രവേശിച്ചാല്‍ ലഭിക്കുന്ന ജാലകത്തില്‍ ക്യാന്‍സല്‍ ചെയ്യാനുദ്ദേശിക്കുന്ന വിദ്യാര്‍ഥിയുടെ രജിസ്റ്റര്‍ നമ്പര്‍ നല്‍കി Proceed നല്‍കുമ്പോള്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ജാലകം ലഭിക്കും. ഇവിടെ School file no., Reason For Cancellation എന്നിവ നല്‍കി രക്ഷിതാവ് നല്‍കിയ അപേക്ഷയുടെ Scanned Copy അപ്‌ലോഡ് ചെയ്യണം. Candidate നെ Remove ചെയ്തതാണെങ്കില്‍ ആ തീയതിയും അതിനുള്ള കാരണവും തുടര്‍ന്നുള്ള ബോക്സുകളില്‍ രേഖപ്പെടുത്തണം. ഈ വര്‍ഷത്തെ IT പരീക്ഷ എഴുതിയോ എന്നതിന് അനുയോജ്യമായ ഉത്തരവും നല്‍കി അതിന് താഴെയുള്ള ചെക്ക് ബോക്സില്‍ ടിക്ക് ചെയ്ത് അതിന് താഴെയുള്ള പച്ച ബട്ടണില്‍ അമര്‍ത്തുന്നതോടെ അപേക്ഷ സമര്‍പ്പിക്കപ്പെടും.
  Grace Mark:-SSLC വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്കിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി ഇപ്പോള്‍ നല്‍കാവുന്നതാണ്. HM Login ആയി പ്രവേശിച്ചതിന് ശേഷം Pre-Examination Menuവിലെ Grace Mark Entry എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്ന് വരുന്ന ജാലകത്തില്‍ കുട്ടിയുടെ രജിസ്റ്റര്‍ നമ്പര്‍ നല്‍കി കുട്ടിയെ തിരഞ്ഞെടുക്കുക. Event Attended എന്നതില്‍ നിന്നും ഗ്രേസ് മാര്‍ക്കിന് അര്‍ഹമായ ഇനം തിരഞ്ഞെടുക്കണം. ഒന്നില്‍ കൂടുതല്‍ ഇനങ്ങളില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുണ്ടെങ്കില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടുന്ന ഇനമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. തുടര്‍ന്ന് തുറന്ന് വരുന്ന ബോക്സില്‍ ആ ഇനത്തില്‍ ലഭിച്ച Grade/Score എന്നിവ ഉള്‍പ്പെടുത്തി സേവ് ചെയ്യുക. എല്ലാ വിദ്യാര്‍ഥികളുടെയും ഗ്രേസ് മാര്‍ക്ക് എന്‍ട്രി പൂര്‍ത്തിയായതിന് ശേഷം ഇതിന് ചുവടെയുള്ള Generate Report എന്ന ലിങ്കിലൂടെ ലഭിക്കുന്ന പ്രിന്റൗട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കുന്നതിനായി സൂക്ഷിക്കുക.

  Tuesday, February 14, 2017

  Sampoornaയിൽ സ്ഥാപിതവർഷം ചേർക്കണം

  എല്ലാ വിദ്യാലയങ്ങളും ഫെബ്രു 20നകം സമ്പൂർണ പോർട്ടലിൽ സ്കൂൾ സ്ഥാപിച്ച വർഷം , അസംബ്ലി നിയോജകമണ്ഡലം ഇവ ഉൾപ്പെടൂത്തി അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശം. സമ്പൂർണയിൽ ലോഗിൻ ചെയ്ത് ഡാഷ് ബോർഡിലെ സ്കൂൾ ഡീറ്റയിൽസ് എന്ന ലിങ്കിൽ ഇവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകി സേവ് ചെയ്യുക
  Updation of Established Year in "Sampoorna" software

  Form 12BB സമര്‍പ്പിക്കണം

   ആദായനികുതി ഇളവ് തേടുന്ന ഉദ്യോഗസ്ഥര്‍ ഈ മാസത്തെ ശമ്പളബില്ലിനോടൊപ്പം ഇന്‍കം ടാക്സ് ആക്റ്റ് പ്രകാരമുള്ള ഫോം 12BB കൂടി ട്രഷറിയില്‍ സമര്‍പ്പിക്കണമെന്ന് ട്രഷറി ഡയറക്ടറുടെ നിര്‍ദ്ദേശം. HRA, HOUSING LOAN INTEREST, LTC, എന്നിവ കൂടാതെ 80C,80CCC, 80D, 80E തുടങ്ങിയ ഏതെങ്കിലും തരത്തിലുള്ള ഇളവിന് അര്‍ഹരായവര്‍ Form 12BB കൂടി പൂരിപ്പിച്ച് സമര്‍പ്പിക്കണം. 
       ഈ വര്‍ഷത്തെ നാലാം പാദത്തിലെ Q4 Statement File ചെയ്യുമ്പോള്‍ ഫോം 12BBയിലെ വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തി വേണം അപ്‌ലോഡ് ചെയ്യേണ്ടത്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ ഫോമിന്റെ മാതൃക ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്

  Click Here to Download Form 12BB

  Monday, February 13, 2017

  SSLC Valuation അപേക്ഷ ക്ഷണിച്ചു

  SSLC Valuationന് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ മൂന്ന് മുതല്‍ 12 വരെയും 17 മുതല്‍ 21 വരെയും രണ്ട് ഘട്ടങ്ങളായാണ് ഈ വര്‍ഷത്തെ വാല്യുവേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 
  • പത്താം ക്ലാസില്‍ പഠിപ്പിക്കുന്ന ഗവ./എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ പ്രധാനാധ്യാപകര്‍ക്ക് നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കണം. 
  • സ്കൂള്‍  തലത്തില്‍ ഫെബ്രുവരി 20 വരെ ലഭിക്കുന്ന അപേക്ഷകള്‍ പ്രധാനാധ്യാപകര്‍ HM Login ആയി പ്രവേശിച്ച് iExaMS സൈറ്റില്‍ ഉള്‍പ്പെടുത്തണം.
  • 54 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഇംഗ്ലീഷ്,  സോഷ്യല്‍ സയന്‍സ്, ഗണിതം ഇവക്ക് ഓരോ സോണിലും രണ്ട് ക്യാമ്പുകള്‍ വീതം. ബയോളജിക്ക് North & South Zoneകളില്‍ രണ്ട് ക്യാമ്പ് വീതവുമുണ്ടാകും
  • അധ്യാപകരുടെ കുറവുള്ള Physics,Chemistry, Biology and English എന്നീ വിഷയങ്ങളില്‍ യോഗ്യരായ എല്ലാ അധ്യാപകരും അപേക്ഷിക്കേണ്ടതാണെന്നും എന്നാലിവര്‍ക്ക് ഴവരുടെ സോണിലെ ഏത് ക്യാമ്പ് തിരഞ്ഞെടുക്കുന്നതിനുമവസരം ലഭിക്കും
  • Additional Chief Examiner and Assistant Examiners ആയി ലഭിക്കുന്ന എല്ലാ അപേക്ഷകളും പ്രധാനാധ്യാപകര്‍ iExaMS സൈറ്റില്‍ ഉള്‍പ്പെടുത്തണം
  • Govt School അധഅയാപകര്‍ക്ക് ഒരു വര്‍ഷത്തെ സര്‍വീസും എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് ഒരു വര്‍ഷത്തെ Approved Service ഉം ഉണ്ടായിരിക്കണം
  • കുറഞ്ഞത് 15 വര്‍ഷത്തെ സര്‍വീസുള്ളവര്‍ക്ക് മാത്രമേ Additional Chief ആയി അപേക്ഷിക്കാനാവു. ഫിസിക്സ്. കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 10 വര്‍ഷവും ഇംഗ്ലീഷിന് 8 വര്‍ഷവും മതി 
  • English, Physics, Chemistry, Biology വിഷയങ്ങള്‍ക്ക് എല്ലാ അധ്യാപകരും അപേക്ഷിച്ചു എന്നുറപ്പ് വരുത്തേണ്ടത് പ്രധാനാധ്യാപകരുടെ ചുമതലയാണെന്ന് സര്‍ക്കലര്‍പറയുന്നു
  • പ്രധാനാധ്യാപകര്‍ക്ക് ലഭിക്കുന്ന പ്രിന്റൗട്ടുകള്‍ സ്കൂളുകളില്‍ തന്നെ സൂക്ഷിച്ചാല്‍ മതി
  • ആദ്യം പ്രസിദ്ധീകരിച്ചതില്‍ നിന്നും വ്യത്യസ്ഥമായി കെമിസ്ട്രി വാല്യുവേഷന്‍ ക്യാമ്പില്‍ (central Zone) വീണ്ടും മാറ്റമുണ്ട് DBHS തച്ചമ്പാറ(പാലക്കാട്) ആണ് പുതിയ വാല്യുവേഷന്‍ ക്യാമ്പ്

  1. Click Here for Valuation Notification
  2. Click Here for Valuation Camps
  3. Click Here for Application Form
  4. Click Here for Instructions
  SSLC MODEL IT PRACTICAL QUESTIONS  ഇക്കഴിഞ്ഞ SSLC Model IT പരീക്ഷയിലെ പ്രാക്ടിക്കല്‍ വിഭാഗത്തില്‍ ചോദിച്ചിരുന്ന പരമാവധി ചോദ്യങ്ങള്‍ സമാഹരിച്ച് പി ഡി എഫ് രൂപത്തില്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് വട്ടേനാട് സ്കൂളിലെ മുരളീധരന്‍ മാഷാണ്, ഓരോ ഗ്രൂപ്പില്‍ നിന്നും 12 ചോദ്യങ്ങള്‍ വീതം ആകെ 48 ചോദ്യങ്ങളാണ് ഈ ശേഖരത്തിലുള്ളത്. അവയെ പരീക്ഷക്ക് ചോദിച്ച രീതിയിലുള്ള ഗ്രൂപ്പുകളായി ക്രമീകരിച്ചത് ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ചോദ്യശേഖരം തയ്യാറാക്കി അയച്ച് തന്ന മുരളീധരന്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.
  Click Here to Download Practical Questions

  Friday, February 10, 2017

  IT Theory Questions

      
     ഇക്കഴിഞ്ഞ മോഡല്‍ ഐ ടി പ്രാക്ടിക്കല്‍ പരീക്ഷയുടെ തിയറി ഭാഗത്ത് ചോദിച്ച ചോദ്യങ്ങള്‍ സമാഹരിച്ച് തന്നിരിക്കുന്നത് പരുതൂര്‍ ഹൈസ്കൂളിലെ അധ്യാപകനായ ശ്രീ ഷാജിമോന്‍ സാറാണ്. ഇംഗ്ലീഷ് മീഡിയം,മലയാളം മീഡിയം ചോദ്യങ്ങളില്‍ വ്യത്യസ്ഥങ്ങളായ ചോദ്യങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ രണ്ടും പരിശീലിക്കുന്നവര്‍ക്ക് തിയറിയിലെ എല്ലാ ഭാഗങ്ങളും പരിചയപ്പെടാനവസരം ഉണ്ടാകുമെന്നുറപ്പാണ്. ശ്രീ ഷാജിസാറിന്റെ പരിശ്രമങ്ങള്‍ക്ക് ബ്ലോഗ് ടീമിന്റെ നന്ദി
  മലയാളം മീഡിയം ചോദ്യശേഖരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
  ഇംഗ്ലീഷ് മീഡിയം ചോദ്യശേഖരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക

  SSLC SPORTS Grace Mark

  2017 മാര്‍ച്ച് മാസത്തിലെ SSLC പരീക്ഷയില്‍ സ്‌പോര്‍ട്ട്സിന് ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നതിന് ഓണ്‍ലൈന്‍ എന്‍ട്രി നടത്തിയതിന് ശേഷം ഹാര്‍ഡ് കോപ്പി March 15നകം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്പോര്‍ട്ട്‌സ് വിഭാഗത്തില്‍ സമര്‍പ്പിക്കണമെന്ന് DPI നിര്‍ദ്ദേശം
  അയക്കേണ്ട വിലാസം 
  Joint Director
  Physical Education and Sports
  Office of the DPI
  Thiruvananthapuram -14
  സര്‍ക്കുലറിന്റെ പകര്‍പ്പ് ഇവിടെ

  SSLC Revised Activity Schedule

  Sl.No. Event Name Start Date End Date
  1Examiner - Posting Order 28-02-201703-04-2017
  2Hall Ticket15-02-201727-03-2017
  3IT Mark Upload22-02-201706-03-2017
  4Grace Mark Entry10-02-201704-03-2017
  5Cancellation10-02-201728-02-2017
  6Addl. Chief / Ast. Examiner Application15-02-201722-02-2017
  7CE Mark Tabulation07-02-201715-02-2017

  Disclaimer

  മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!