പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ ഗവ ഹൈസ്‍കൂള്‍ പ്രധാനാധ്യാപകരുടെയും HSSTമാരുടെയും പ്രിന്‍സിപ്പല്‍ പ്രമോഷന്‍ ഉത്തരവ് ‍ഡൗണ്‍ലോഡ്‍സില്‍ ഗവ ഹൈസ്കൂള്‍ അദ്ധ്യാപകരുടെ സംസ്ഥാനതല സീനിയോരിറ്റി പട്ടിക 01.01.2025 തീയതി പ്രാബല്യത്തില്‍ താല്‍കാലികമായി പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച ഉത്തരവ്‌ ഡൗണ്‍ലോഡ്‍സില്‍ SSLC മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് എക്‍സാമിനര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഫെബ്രുവരി 27 ന് പ്രാദേശികാവധിസ്‍പാര്‍ക്കില്‍ Establishment User (Clerk User) ക്കും ലോഗിന്‍ ചെയ്യുന്നതിന് ഇന്ന് മുതല്‍ OTP നിര്‍ബന്ധം 2024-25 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി മോഡല്‍ പരീക്ഷയുടെയും വാര്‍ഷിക പരീക്ഷയുടെയും ടൈംടേബിള്‍ ഡൗണ്‍ലോഡ്‍സില്‍ SSLC ഹാൾ ടിക്കറ്റ് ഇപ്പൊൾ iExaMS ൽ ലഭ്യമാണു് SSLC March 2025 , Candidate Data Part പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

ഒരു ഐ ടി പഠനസഹായി. IT Calc



TSNMHS കുണ്ടൂര്‍ക്കുന്നിലെ ശ്രീ പ്രമോദ് സര്‍ വീണ്ടുമൊരു സ്വയം വിലയിരുത്തല്‍ സഹായി നമുക്കായി തയ്യാറാക്കിയിരിക്കുന്നു. ഇത്തവണ ഐ ടി പരീക്ഷയാണ്. സ്പ്രെഡ്ഷീറ്റിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ലളിതമായ രീതിയിലുള്ളഒരു പരീക്ഷയാണ് തയ്യാറാക്കിയിരിക്കുന്നത്. പരീക്ഷയുടെ ഓരോ ഘട്ടത്തിലും ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ സ്കോറുകള്‍ കണക്കാക്കി കമ്പ്യൂട്ടര്‍ തന്നെ മാര്‍ക്കിടുന്ന രീതിയാണ് ഇതിലൂടെ പരീക്ഷിച്ചിരിക്കുന്നത്. Open Office Org/Libre Office-ലും ഇത് പ്രവര്‍ത്തിപ്പിക്കാം. ഇതോടൊപ്പം തന്നിരിക്കുന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പായി Macros Enable ചെയ്യേണ്ടതുണ്ട് . അതിനുള്ള പ്രവര്‍ത്തനങ്ങളും ഇവിടെ വിശദീകരിക്കുന്നു.
സ്റ്റെപ്പ് 1
Spreadsheet തുറന്ന് അതിലെ Tools -> Options എന്നതില്‍ ക്ലിക്ക് ചെയ്യുക
സ്റ്റെപ്പ് 2:
തുറന്ന് വരുന്ന ജാലകത്തിലെ Security എന്നതില്‍ ക്ലിക്ക്
ചെയ്യുക
സ്റ്റെപ്പ് 3
തുറന്ന് വരുന്ന ജാലകത്തിലെ Medium എന്ന റേഡിയോ ബട്ടണ്‍ സെലക്ട് ചെയ്ത് OK അമര്‍ത്തുക
തുടര്‍ന്ന് സ്പ്രെഡ് ഷീറ്റ് ക്ലോസ് ചെയ്ത് IT Calc എന്ന ഫയല്‍ തുറക്കുക.അപ്പോള്‍ താഴെക്കാണുന്ന രീതിയിലുള്ള ജാലകം ലഭിക്കും. അതിലെ Enable Macros എന്നത് സെലക്ട് ചെയ്യുക
ഇപ്പോള്‍ പരീക്ഷ എഴുതാന്‍ ആരംഭിക്കാം. ആകെ 9 ചോദ്യങ്ങളാണുള്ളത്. ഉത്തരം എഴുതാനുദ്ദേശിക്കുന്ന ചോദ്യത്തില്‍ ഡബിള്‍ക്ലിക്ക് ചെയ്യുമ്പോള്‍ പ്രവര്‍ത്തനം ചെയ്യുന്നതിലുള്ള ഷീറ്റ് ലഭിക്കും. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി കഴിഞ്ഞാല്‍ ആദ്യപേജിലെ Check the Marks എന്ന ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ആകെ ലഭിച്ച മാര്‍ക്ക് അറിയാനാകും
IT-CALC ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യുക





Post a Comment

Previous Post Next Post