FLASH NEWS

പാലക്കാട് ജില്ലയിലെ ഗവ ഹൈസ്കൂള്‍ SMDC അംഗങ്ങള്‍ക്കായി RMSA നടത്തുന്ന പരിശീലനം 26ശനിയാഴ്ച രാവിലെ 9.30 മുതല്‍ 4.30 വരെ വിവിധ കേന്ദ്രങ്ങളില്‍. HM, Sr Asst/SRG Convener, PTA President, MPTA President, SMC Chairman, Ward member എന്നിവര്‍ പങ്കെടുക്കണമെന്ന് RMSA. സമഗ്ര പോര്‍ട്ടലില്‍ എല്ലാ അധ്യാപകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എല്ലാ അധ്യാപകരും കുറഞ്ഞത് ഒരു പാഠത്തില്‍ നിന്നും ഒരു ചോദ്യെമെങ്കിലും അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പാക്കണമെന്നും DPI. Probation പ്രഖ്യാപിക്കാന്‍ IT പരിശീലനം ആവശ്യമായ പാലക്കാട് ജില്ലയിലെ അധ്യാപകരുടെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്കിയ ഫോറത്തില്‍ ആഗസ്ത് 25നകം സമര്‍പ്പിക്കണമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍. Incentive to Girls Scholarship siteല്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ ഒഴിവാക്കേണ്ടതാണ്. അപേക്ഷിക്കുന്നതിനുള്ള തീയതി 22 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. NTSE/NMMS Scholarship Online Registration 16ന് ആരംഭിക്കും. GAIN PF അക്കൗണ്ട് നമ്പര്‍ തെറ്റുകള്‍ തിരുത്തേണ്ടവരും ഇനിയും ഉള്‍പ്പെട്ടിട്ടില്ലാത്തവരും ബന്ധപ്പെട്ട രേഖകള്‍ സഹിതം ഉടനടി APFOയെില്‍ എത്തണമെന്ന് നിര്‍ദ്ദേശം. ഓണത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആഗസ്ത് 25ന് ശമ്പളം ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്സില്‍. സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ സെപ്തംബര്‍ 20ന് . പുതുക്കിയ സമയക്രമം ഡൗണ്‍ലോഡ്സ്ില്‍ Minority Pre Metric Scholarship ഓണ്‍ലൈന്‍ എന്‍ട്രി ആഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ചു, സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവൃത്തി സമയങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ധരിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പ് അറിയിച്ചു. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
RMSA SMDC Training for Govt Schools
ICT Training Link for for Probation Declaration
ONAM ADVANCE & ALLOWANCES ORDERS
Revised First Terminal Exam Time Table
NTSE/NMMS Scholarship 2017
SCHOOL PARLIAMENT ELECTION
VIJAYASRE GRADE UPLOADING
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
Pre-Metric Scholarships 2017-18
TERMINAL SURRENDER ARREAR (Pay Revision 2014)Through SPARK
സമഗ്ര - E Resource Portel
GAIN PF
‍SCHOOL WIKI
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(NMP & K2) New Updated

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD

23 മുതല്‍ 25 വരെ CBKMHSS പുതുപ്പരിയാരത്ത് നടക്കുന്ന പ്രവര്‍ത്തി പരിചയ അധ്യാപകര്‍ക്കായി നടക്കുന്ന പരിശീലനപരിപാടിയില്‍ ഇവിടെ നിന്നും ലഭിക്കുന്ന ലിസ്റ്റിലുള്ള അധ്യാപകരെ പങ്കെടുപ്പിക്കണമെന്ന് DDE

ലാബ് സൗകര്യമില്ലാത്ത വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴിി നടത്തുന്ന പ്രധാനമന്ത്രി ഗ്രാമീണ്‍ ഡിജിറ്റല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിശീലനം നല്‍കുന്നതിനായി വിദ്യാര്‍ഥികളുടെ ലിസ്റ്റും സ്കൂളില്‍ ലാബ് സൗകര്യം ഇല്ല എന്ന പ്രധാനാധ്യാപകന്റെ കത്തും സഹിതം അക്ഷയ ജില്ലാ ഓഫീസിലേക്ക് അപേക്ഷ നല്‍കുവാന്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം

പാലക്കാട് ജില്ലയിലെ ഗവ സ്കൂളുകളിലെ അധികമുള്ള അധ്യാപകരുടെ പുനര്‍വിന്യാസം ഉത്തരവിന്റെ പകര്‍പ്പ് മുകളില്‍






DEO PALAKKAD
ഒമ്പതാം ക്ലാസ് കലാ-കായിക-പ്രവര്‍ത്തി പരിചയ പരീക്ഷ 29ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 1.30-3.30 വരെയും എട്ടാം ക്ലാസിന്റേത് 30ന് രാവിലെ 10-12 വരെയും നടത്തണമെന്ന് DEO

പൊതു പരീക്ഷകള്‍ക്കാവശ്യമായ CV കവറുകള്‍, ഉത്തരക്കടലാസുകള്‍ എന്നിവയ്ക്ക് Online Requirement സമര്‍പ്പിക്കാത്ത വിദ്യാഭ്യാസജില്ലയിലെ 25 വിദ്യാലയങ്ങളുടെ ലിസ്റ്റ് സ്കൂള്‍ മെയിലില്‍. ഇന്ന് തന്നെ സമര്‍പ്പിക്കണമെന്ന് DEO

സംസസ്കൃതദിനത്തോടനുബന്ധിച്ച് സംസ്കൃതാധ്യാപകര്‍ക്കായി നടത്തുന്ന രചനാ മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സംസ്കൃതാദ്ധ്യപകർ അവരവരുടെ രചനകൾ വിദ്യാഭ്യാസ ജില്ല സെക്രട്ടറി ദിവാകരൻ മാസ്റ്ററുടെ പേരിൽ ആഗസ്റ്റ് പതിനഞ്ച് 5 മണിക്ക് മുമ്പായി അയച്ചുകൊടുക്കേണ്ടതാണ്.






DEO OTTAPALAM
ഒറ്റപ്പാലം വിദ്യാഭ്യാസജില്ല സംസ്കൃത ദിനാഘോഷം ആഗസ്ത് 25 വെള്ളിയാഴ്ച ഷൊര്‍ണ്ണൂര്‍ KVRഹൈസ്കൂളില്‍ നടക്കുന്നതാണെന്ന് DEO

ആസ്ഥി-ബാധ്യതാ സ്റ്റേറ്റ്മെന്റെ് സമര്‍പ്പിക്കാത്ത എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ എത്രയും പെട്ടെന്ന് നല്‍കണമെന്ന് DEO

സ്കൂൾ കുട്ടികളുടെ യാത്രാസംവിധാനം സംബന്ധിച്ച് പ്രധാനാദ്ധ്യാപകർ സ്വീകരിച്ച നടപടികൾ രണ്ടു ദിവസത്തിനകം അറിയിക്കേണ്ടതാണെന്ന് DEO .

ഒമ്പതാം ക്ലാസ് കലാ-കായിക-പ്രവര്‍ത്തി പരിചയ പരീക്ഷ 29ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 1.30-3.30 വരെയും എട്ടാം ക്ലാസിന്റേത് 30ന് രാവിലെ 10-12 വരെയും നടത്തണമെന്ന് DEO

Library Accumulated Fund ഉപയോഗിച്ച് 2017-18 വര്‍ഷത്തെ ലൈബ്രറി പുസ്തകങ്ങള്‍ ആഗസ്ത് 31നകം വാങ്ങിയിരിക്കണമെന്ന് DEO




DEO MANNARKKAD
സമഗ്ര പോര്‍ട്ടലില്‍ എല്ലാ അധ്യാപകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എല്ലാ അധ്യാപകരും കുറഞ്ഞത് ഒരു പാഠത്തില്‍ നിന്നും ഒരു ചോദ്യെമെങ്കിലും അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പാക്കണമെന്നും DPI

2016-17 വര്‍ഷത്തെ IEDC Scholarshipനും ഉപകരണങ്ങള്‍ക്കുമുള്ള തുക പ്രധാനാധ്യാപകരുടെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്നും സ്കൂള്‍ മെയിലില്‍ നല്‍കിയ ലിസ്റ്റിലുള് വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് ഇത് മാറ്റി നല്‍കി ആയതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് സഹിതം വിനിയോഗപത്രം സമര്‍പ്പിക്കണമെന്ന് DEO



Sunday, June 14, 2015

DATABASE സ്പ്രെഡ്ഷീറ്റിലൂടെ

         
      ഓപ്പണ്‍ ഓഫീസ് കാല്‍ക്കിലൂടെ ഒരു സ്റ്റുഡന്റ്സ് ഡേറ്റാബേസ് തയ്യാറാക്കുന്ന രീതി പരിചയപ്പെടുത്തുന്ന ഒരു പോസ്റ്റാണിത്. SETIGAM-കളിലൂടെ നമുക്കേറെ പരിചിതനായ കുണ്ടൂര്‍ക്കുന്ന് TSNMHS-ലെ എസ് ഐ ടി സി കൂടിയായ ശ്രീ പ്രമോദ് സാറാണ് സ്പ്രെഡ്ഷീറ്റിലൂടെ ഡേറ്റാബേസിന്റെ പുതിയൊരു സാധ്യത നമുക്കായി നല്‍കുന്നത്. സമ്പൂര്‍ണ്ണയില്‍ വിദ്യാലയത്തിലെ വിദ്യാര്‍ഥികളെ പൂര്‍ണ്ണമായും ഉള്‍പ്പെടുത്തിയതിന് ശേഷം അതില്‍ നിന്നും തയ്യാറാക്കുന്ന റിപ്പോര്‍ട്ടിനെ ഇതിലുള്‍പ്പെടുത്തിയിരിക്കുന്ന myschooldatabase.ods എന്ന സ്പ്രെഡ്ഷീറ്റിലേക്ക് കോപ്പി ചെയ്താല്‍ ഡേറ്റാബേസ് തയ്യാറായി. ഇത് തയ്യാറാക്കേണ്ട രീതിയും സാറിന്റെ തന്നെ ഹെല്‍പ്പ് ഫയലില്‍ വിശദീകരിച്ചിട്ടുണ്ട്. അഡ്‌മിഷന്‍ നമ്പര്‍ അടിസ്ഥാനത്തിലോ ക്ലാസുകളിലെ റോള്‍ നമ്പറിന്റെ അടിസ്ഥാനത്തിലോ ഏതെങ്കിലും ഒരു വിദ്യാര്‍ഥിയുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ ഈ ഡേറ്റാബേസിന് കഴിയും . സമ്പൂര്‍ണ്ണയിലെ 19 ഫീല്‍ഡുകളുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് ആദ്യഘട്ടം . തയ്യാറാക്കുന്ന റിപ്പോര്‍ട്ടിനെ ഹെല്‍പ്പ് ഫയലില്‍ നിര്‍ദ്ദേശിക്കുന്ന രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തി ഇതോടൊപ്പം നല്‍കിയിരിക്കുന്ന myschooldatabase.ods എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്തതിലേക്ക് പേസ്റ്റ് ചെയ്താല്‍ മതി.

No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!