തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

Sampoorna Correction & Photo Uploading

സമ്പൂര്‍ണ്ണയില്‍ അപ്‌ലോഡ് ചെയ്യേണ്ട ഫോട്ടോയുമായി ബന്ധപ്പെട്ട് നിരവധി അധ്യാപകര്‍ ഉന്നയിച്ച പ്രധാന സംശയം ഫോട്ടോയുടെ സൈസ് എത്രയായിരിക്കണം എന്നതായിരുന്നു. ഈ വര്‍ഷം ഇതുമായി ബന്ധപ്പെട്ട് പ്രത്യേക നിര്‍ദ്ദേശം ഒന്നും ലഭിക്കാത്ത സാഹചര്യത്തില്‍ മുന്‍ വര്‍ഷത്തെ അതേ സൈസായിരിക്കും എന്ന് അനുമാനിക്കാം. SSLC പരീക്ഷയുമായി ബന്ധപ്പെട്ട് മുന്‍വര്‍ഷം ലഭിച്ച സര്‍ക്കുലറില്‍ (Circular No 17S/2012/10/1421(20) dtd  25.10.2012) പറഞ്ഞിരിക്കുന്നത് 150 X 200 Pixel (150  Pixel Width-ഉം  200 Pixel- Height) അല്ലെങ്കില്‍ 2.5 cmX 2.5 cm വലിപ്പമുള്ളതും പരമാവധി 30 KB-യില്‍ കൂടാത്തതുമായിരിക്കണം. ഈ സൈസിലല്ലാത്ത ഫോട്ടോ സമ്പൂര്‍ണയില്‍ Upload ആയാലും  Pareekshabhavan-ന് ഉപയോഗിക്കാന്‍ കഴിയില്ല എന്നും സര്‍ക്കുലറില്‍ പറയുന്നു.
സമ്പൂര്‍ണ്ണയില്‍ പത്താം തീയതി തിരുത്തലുകള്‍ക്കൊപ്പം ഫോട്ടോയും അപ്‌ലോഡ് ചെയ്യണം. 30KB-യില്‍ കുറവുള്ള Black&White ഫോട്ടോകളാണ് അപ്‌ലോഡ് ചെയ്യേണ്ടത്. ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോള്‍ സമ്പൂര്‍ണ്ണയില്‍ ഫോട്ടോയുടെ സ്ഥാനത്ത് Filename ആയിരിക്കും കാണുക. Static Report രണ്ട് ദിവസത്തിനകം ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഫോട്ടോ  Upload ആയോ എന്ന സംശയമുള്ളവര്‍ ഇത് കാണുന്നതിന് കുട്ടികളുടെ ഐഡന്റിറ്റി കാര്‍ഡ് Generate ചെയ്താല്‍ ഫോട്ടോ അതില്‍ കാണാന്‍ സാധിക്കും 

Post a Comment

Previous Post Next Post