FLASH NEWS

പാലക്കാട് ഉപജില്ലാ സ്കൂള്‍ കലോല്‍സവം ഡേറ്റാ എന്‍ട്രി 25നകം പൂര്‍ത്തിയാക്കണമെന്ന് AEO അറിയിക്കുന്നു. ലിങ്ക് ചുവടെ. പാലക്കാട് റവന്യൂ ജില്ലാ ഗണിതക്വിസ് മല്‍സരം നവംബര്‍ അഞ്ചിന് ഗണിതമേള നടക്കുന്ന ഒറ്റപ്പ്ലാലം LSNHSSല്‍. LP 10 മണി, UP 11മണി, HS 1.30, HSS 2.0നും. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ജീവനക്കാര്‍ അനന്തരാവകാശിയുടെ വിവരം, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ- മെയില്‍ ഐ.ഡി എന്നീ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ പ്രസ്തുത വിവരങ്ങള്‍ അനുബന്ധ രേഖകള്‍ സഹിതം ബന്ധപ്പെട്ട ട്രഷറി ഓഫീസര്‍ മുമ്പാകെ ഒക്ടോബര്‍ 31 ന് മുമ്പ് ഹാജരായി സമര്‍പ്പിക്കണം. SSLC2018 സവിശേഷ സഹായം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യത്തിന് അപേക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍. Higher Secondary By-Transfer നിയമനത്തിനുള്ള ഗവ സ്കൂള്‍ അധ്യാപകരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന 19മുതല്‍ തിരുവനന്തപുരത്ത് നടക്കും. സമയക്രമവും താല്‍ക്കാലിക സീനിയോരിറ്റിലിസ്റ്റും ബ്ലോഗിലെ ഡൗണ്‍ലോഡ്സില്‍. Special School Kalolsavamല്‍ പങ്കെടുക്കാനുള്ള കുട്ടികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒക്ടോബര്‍ 15നകം പൂര്‍ത്തിയാക്കണം‍ 2018 വര്‍ഷത്തിലുണ്ടാവുന്ന HM/AEO മുതല്‍ DDE വരെയുള്ള ടീച്ചിങ്ങ് തസ്തികയിലേക്കും Sr. Supdt മുതല്‍ Text Book Officer വരെയുള്ള തസ്തികകളിലേക്കും പ്രമോഷന്‍ നല്‍കുന്നതിനായി DPCപരിഗണിക്കുന്നതിന് HSAമുതല്‍ DEO വരെയുള്ള ടീച്ചിങ്ങ് ജീവനക്കാരുടെയും Head Clerk മുതല്‍ Sr AA വരെയുള്ള മിനിസ്റ്റീരിയല്‍ ജീവനക്കാരുടെയും 31/12/2016 വരെയുള്ള മൂന്ന് വര്‍ഷത്തെ CR 25/10/2017നകം DDE മുഖേന സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍. 2016 നവംബറില്‍ NMMS പരീക്ഷ എഴുതി സ്കോളര്‍ഷിപ്പിന് അര്‍ഹത നേടിയവും ഇപ്പോള്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ഥികളുടെയും 2017-18 വര്‍ഷം Incentive to Girls പദ്ധതിക്ക് അര്‍ഹതയുള്ളവരുമായ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ October31നകം സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം.സര്‍ക്കുലറിന്റെ പകര്‍പ്പ് Downloadsല്‍. സംസ്ഥാനമുന്നോക്ക സമുദായ കോര്‍പ്പറേഷന്റെ 2017-18വര്‍ഷത്തേക്കുള്ള സമുന്നതി സ്കോളര്‍ഷിപ്പിന് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അവസാനദിവസം 15.11.2017. സ്നേഹപൂര്‍വ്വം സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 30. Online Linkഉം വിശദാംശങ്ങളുും ചുവടെ.
STATE SCHOOL SPORTS
GAIN PF
SCHOOL KALOLSAVAM
SASTHROLSAVAM 2017
SNEHAPOORVAM
NTSE/NMMS(Prev Years Question Papers)
NTSE/NMMS Scholarship 2017
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
Pre-Metric Scholarships 2017-18
സമഗ്ര - E Resource Portel
GAIN PF
‍SCHOOL WIKI
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME-TAX CALCULATOR(Sri.SUDHEER KUMAR T.K)
NOON MEAL SOFTWARE(NMP & K2) New Updated

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD



2017-18 വര്‍ഷത്തെ പാലക്കാട് റവന്യൂ ജില്ലാ ശാസ്ത്രോല്‍സവത്തോടനുബന്ധിച്ച് ലോഗോ ക്ഷണിച്ച് കൊള്ളുന്നു ഒക്ടോബര്‍ 20നുള്ളില്‍ ddepkd@gmail.com എന്ന മെയില്‍ IDയിലേക്ക് jpeg Formatല്‍ നല്‍കണം.2018 വര്‍ഷത്തേക്കുള്ള സ്ഥാനക്കയറ്റത്തിന് യോഗ്യതയുള്ള HSA മുതല്‍ DEO വരെയുള്ള ടീച്ചിങ്ങ് വിഭാഗം ജീവനക്കാരുടെയും ഹെഡ് ക്ലാര്‍ക്ക് മുതല്‍ സീനിയര്‍ അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വരെയുമുള്ള മിനിസ്റ്റീരിയല്‍ ജീവനക്കാരുടെയും 31/12/2016 വരെയുള്ള മൂന്ന് വര്‍ഷത്തെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ സ്വയം വിലയിരുത്തല്‍ റിപ്പോര്‍ട്ട് സഹിതം 23/10/2017ന് അഞ്ച് മണിക്ക് മുമ്പായി DDE ഓഫീസില്‍ നേരിട്ടെത്തിക്കണമെന്ന് നിര്‍ദ്ദേശം

അന്തര്‍ദേശീയ ശ്രീ ശങ്കരാ നൃത്തസംഗീതോല്‍സവത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കലാപ്രതിഭകളെ പങ്കെടുപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് DDE

COTPA നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങളും നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ മെയിലില്‍








DEO PALAKKAD
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ IT Mid Term പരീക്ഷാ CD വിതരണം 19ന് രാവിലെ പതത് മണി മുതല്‍ IT@Schoolല്‍

2017-18 വര്‍ഷത്തെ Muslim/Nadar/Anglo[Indian/മറ്റ് പിന്നോക്ക-മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായിപിന്നോക്കം നല്‍ക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം നിശ്ചിത പ്രൊഫോര്‍മയില്‍ 20നകം നല്‍കണമെന്ന് DEO

Scholarshipന് അര്‍ഹതയുള്ള Pre-Metric Minority അപേക്ഷകള്‍ ഡിസംബര്‍31നകം വേരിഫൈ ചെയ്യണമെന്ന് DEO

NMMS, Incentive to Girls സ്കോളര്‍ഷിപ്പുകള്‍ക്കുള്ള വിദ്യാര്‍ഥികളുെ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അപേക്ഷിക്കണമെന്ന് DEO

Prakrithi Khoj Online Quiz(കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം സംഘടിപ്പിക്കുന്നത്) ഡിസംബര്‍ 25വരെ.http://pkeq.nic.in എന്ന ലിങ്കില്‍ വിശദാംശങ്ങള്‍ ലഭിക്കും. പരമാവധി വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാന്‍ നിര്‍ദ്ദേശം

സ്കൂളുകളിലേക്ക് പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ NBSല്‍ നിന്നുകൂടി വാങ്ങുന്നതിന് അനുമതി നല്‍കിയതായി DEO

മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി DDE ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനും പരാതികള്‍ സമര്‍പ്പിക്കുന്നതിനുമായി എല്ലാ വിദ്യാലയങ്ങളിലും ഓണ്‍ലൈന്‍ പോക്സോ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് DPI നിര്‍ദ്ദേശം

മഹാത്മാ ഗാന്ധി തൊഴിലുറപ്പ് നിയമത്തിന് കീഴില്‍ എല്ലാ സര്‍ക്കാര്‍/എയ്ഡഡ് സ്കൂള്‍ കളിസ്ഥലം വികസിപ്പിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശസ്വംഭരണസ്ഥാപനത്തെ ഈ വര്‍ഷം തന്നെ സമീപിക്കണമെന്ന നിര്‍ദ്ദേശം

SSLC വിദ്യാര്‍ഥികളുടെ ആറ് മാസം വരെ വയസിളവിനുള്ള(Age Condonation) അപേക്ഷകള്‍ സെപ്തംബര്‍ 27നകം DEOയിലും ആറ് മാസത്തില്‍ കൂടുതലുള്ളവ വിദ്യാലങ്ങള്‍ നേരിട്ട് Secretary, GeneralEducation, Thiruvananthapuramനും നല്‍കണമെന്ന് DEO





DEO OTTAPALAM
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ IT Mid Term പരീക്ഷാ CD വിതരണം 19ന് രാവിലെ പതത് മണി മുതല്‍ ഒറ്റപ്പാലം DEOല്‍

October 17 ആഗോളകൈകഴുകള്‍ ദിനമായി ആചരിക്കണമെന്ന DPIനിര്‍ദ്ദേശം

ദേശീയ ഹരിതസേന നിലവിലുള്ള വിദ്യാലയങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ പ്രൊഫോര്‍മ പൂരിപ്പിച്ച് നല്‍കണമെന്ന് DEO

ഓണ്‍ ലൈന്‍ ഡാറ്റാ എന്‍ട്രി സൈറ്റിലൂടെ(http://www.deoottapalam.org/) 2017-18 വര്‍ഷത്തെ 9 ലെ റിപ്പീറ്റര്‍ കുട്ടികളുടെ എണ്ണം ഉടനെ അപ്‌ലോഡ് ചെയ്യണം.

2017-18 വര്‍ഷത്തെ പാലക്കാട് റവന്യൂ ജില്ലാ സ്കൂള്‍ ശാസ്‌ത്രമേള ഒറ്റപ്പാലത്ത് വെച്ച് നവംബര്‍ 5,6,7 തീയതികളില്‍.

ദിവസവേതനാടിസ്ഥാനത്തില്‍ നിയമിതരാകുന്ന അധ്യാപകര്‍ക്ക് 28/4/2017ലെ ധനവകുപ്പിന്റെ ഉത്തരവ് അനുസരിച്ചുള്ള നിരക്കിലാണ് ശമ്പളം നല്‍കേണ്ടതെന്ന് ഉത്തരവ്

സ്കൂളുകളിലെ അടിസ്ഥാനസൗകര്യ വികസനവമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണവകുപ്പിലെ എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ നടന്നു വരുന്ന സിവില്‍ വര്‍ക്കുകളുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് DEO

2017ലെ SSLC Bookല്‍ തിരുത്തലിനായി നല്‍കിയവ DEOയില്‍ നിന്നും ഏറ്റുവാങ്ങണമെന്ന് നിര്‍ദ്ദേശം

മഹാത്മാ ഗാന്ധി തൊഴിലുറപ്പ് നിയമത്തിന് കീഴില്‍ എല്ലാ സര്‍ക്കാര്‍/എയ്ഡഡ് സ്കൂള്‍ കളിസ്ഥലം വികസിപ്പിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശസ്വംഭരണസ്ഥാപനത്തെ ഈ വര്‍ഷം തന്നെ സമീപിക്കണമെന്ന നിര്‍ദ്ദേശം

OBC Premetric Scholarshipകള്‍ ബാങ്കുകള്‍ മുഖേന വിതരണം ചെയ്യുന്നതിനാല്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിച്ച വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് നിര്‍ദ്ദേശം

സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ വാര്‍ത്താ വായനാ മല്‍സരം റവന്യൂ ജില്ലാ ഒക്ടോബര്‍ രണ്ടിന് പാലക്കാടും ടാലന്റ് സേര്‍ച്ച് സ്കൂള്‍ തലം ഒക്ടോബര്‍ 30 സബ്ജില്ലാ തലം ഡിസംബര്‍ 2, റവന്യൂ ജില്ലാ തലം ഡിസംബര്‍ 9ന് പാലക്കാട്ടും സാമൂഹ്യശാസ്ത്ര ക്വിസ് നവംബര്‍ നാലിന് പാലക്കാട്ടും നടക്കുന്നതാണെന്ന് DEO



DEO MANNARKKAD
മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ IT Mid Term പരീക്ഷാ CD വിതരണം 19ന് രാവിലെ പതത് മണി മുതല്‍ DEO Officeല്‍

മണ്ണാര്‍ക്കാട് താലൂക്ക് പരിധിയിലുള്ള വിദ്യാലയങ്ങളിലെ 9,10 ക്ലാസുകളിലെ കാഴ്ച, കേള്‍വി, ചലന പരിമിതിയുള്ള കുട്ടികള്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിനായുള്ള മെഡിക്കല്‍ ക്യാമ്പ് 11ന് ബുധനാഴ്ച മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍. വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍

വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളിലും സ്കൂളുകളിലും വാടക രജിസ്റ്ററുകളില്‍ കെട്ടിട ഉടമയുടെ അപേക്ഷാ തീയതി, ബില്‍ഡിങ്ങ് നമ്പര്‍, മുന്‍ സിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ്, റെന്റ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച തീയതി, ഗവ അനുവദിച്ച ഉത്തരവ് നമ്പര്‍കാലാവധി, ബില്‍ഡിങ്ങ് ഉടമയുടെ പ്ര് വിലാസം എന്നിവ എഴുതി സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശം

സമഗ്ര പോര്‍ട്ടലില്‍ എല്ലാ അധ്യാപകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എല്ലാ അധ്യാപകരും കുറഞ്ഞത് ഒരു പാഠത്തില്‍ നിന്നും ഒരു ചോദ്യെമെങ്കിലും അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പാക്കണമെന്നും DPI

2016-17 വര്‍ഷത്തെ IEDC Scholarshipനും ഉപകരണങ്ങള്‍ക്കുമുള്ള തുക പ്രധാനാധ്യാപകരുടെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്നും സ്കൂള്‍ മെയിലില്‍ നല്‍കിയ ലിസ്റ്റിലുള് വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് ഇത് മാറ്റി നല്‍കി ആയതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് സഹിതം വിനിയോഗപത്രം സമര്‍പ്പിക്കണമെന്ന് DEO



Wednesday, May 10, 2017

SAMPOORNA Helpfile for the Preparation of TC,Admission Promotion etc

    ഈ അധ്യയനവര്‍ഷവും തസ്തികനിര്‍ണ്ണയം,   വിവിധ സ്‌കോളര്‍ഷിപ്പിനുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തല്‍, ഉച്ചഭക്ഷണം, തുടങ്ങി വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിവരശേഖരണം  ഐ.ടി.@സ്‌കൂള്‍ തയ്യാറാക്കിയ സമ്പൂര്‍ണ്ണ മുഖേനയാണ് നടപ്പിലാക്കുന്നത്.  വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രവേശനം, ക്ലാസ് പ്രൊമോഷന്‍, ടി.സി.ലഭ്യമാക്കല്‍ എന്നിവ നിര്‍ബന്ധമായും സമ്പൂര്‍ണ വഴി ചെയ്യേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
      ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായി മുമ്പ് പ്രസിദ്ധീകരിച്ച പോസ്റ്റ് പുനപ്രസിദ്ധീകരിക്കുന്നു
     ഏതെങ്കിലും റഗുലര്‍ വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയാതെ Confirmed ആയി കിടക്കുന്നുവെങ്കില്‍ ഐ ടി സ്കൂളിലേക്ക് മെയില്‍ നല്‍കിയാല്‍(പാലക്കാട് ജില്ലക്ക് drcpkd@gmail.com) അത് Open ആക്കിത്തരുന്നതാണ്. തുടര്‍ന്ന് വിവരങ്ങള്‍ എഡിറ്റ് ചെയ്ത് Update നല്‍കിയാല്‍ വീണ്ടും Confirm ആകും
സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ മാറിയാല്‍ സമ്പൂര്‍ണയില്‍ പ്രധാനാധ്യാപകരുടെ പേര് മാറ്റുന്നതെങ്ങനെ?
സമ്പൂര്‍ണ്ണയില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പ്രധാന ജാലകത്തിന്റെ വലത് മുകള്‍ ഭാഗത്തായി സ്കൂളിന്റെ പേര് കാണാവുന്നതാണ്. ഇവിടെ ക്ലിക്ക് ചെയ്യുക.
തുറന്ന് വരുന്ന School Details എന്ന ജാലകത്തിന്റെ മുകള്‍ ഭാഗത്തുള്ള Edit School Details എന്നതില്‍ ക്ലിക്ക് ചെയ്യുക.


ഇപ്പോള്‍ സ്കൂളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ Edit ചെയ്യുന്നതിനുള്ള ജാലകം ലഭിക്കും. ഇവിടെ നിന്നും School Code, School Name എന്നിവയൊഴിടെയുള്ള വിവരങ്ങള്‍ Update ചെയ്യാവുന്നതാണ്. പുതിയ ക്ലബുകളെ ഉള്‍പ്പെടുത്തുന്നതിനും ഈ ജാലകമാണ് ഉപയോഗിക്കുന്നത്.
ഇവിടെ Head Masters Name, Head Masters Phone എന്നിങ്ങനെ ആവശ്യമുള്ള വിവരങ്ങള്‍ നല്‍കി പേജിന് താഴെയുള്ള Update School Details Button അമര്‍ത്തുക
സമ്പൂര്‍ണ്ണയില്‍ ടി സി തയ്യാറാക്കുന്നതെങ്ങനെ? 
(TC തയ്യാറാക്കുന്നതിന് മുമ്പ് കുട്ടിയുടെ വിശദാംശങ്ങള്‍ Confirm ചെയ്തിരിക്കണം)
ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിന്റെ മുകളിലുള്ള Class and Divisions എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.
തുറന്ന് വരുന്ന ജാലകത്തില്‍ നിന്നും ഏത് ക്ലാസിലെ കുട്ടിയുടെ ടി സിയാണോ തയ്യാറാക്കേണ്ടത് ആ ക്ലാസില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ആ ക്ലാസിലെ ഡിവിഷനുകളുടെ വിശദാംശങ്ങള്‍ അടങ്ങിയ പുതിയൊരു ജാലകം ലഭിക്കും.ഇവിടെ നിന്നും കുട്ടി ഉള്‍പ്പെടുന്ന ഡിവിഷനില്‍ ക്ലിക്ക് ചെയ്യുക


അപ്പോള്‍ ആ ഡിവിഷനിലെ കുട്ടികളുടെ പേരുകള്‍ ഉള്ള വിന്‍ഡോ ലഭിക്കും. ഇവിടെ ഏത് കുട്ടിയുടെ ടി സി ആണോ തയ്യാറാക്കേണ്ടത് ആ കുട്ടിയുടെ പേരില്‍ Right Click ചെയ്ത് Open in New Tab അമര്‍ത്തുക. അപ്പോള്‍ പുതിയ ടാബില്‍ ആ കുട്ടിയുടെ വിശദാംശങ്ങള്‍ ലഭിക്കും. ഈ പേജിന്റെ മുകളിലുള്ള Issue TC എന്ന ടാബിലമര്‍ത്തുക.


ലഭ്യമാകുന്ന പതിയ ജാലകത്തിലാണ് കുട്ടിയുടെ ടി സിയിലുള്‍പ്പെടുത്തേണ്ട വിശദാംശങ്ങള്‍ ചേര്‍ക്കേണ്ടത്. 

TC Number എന്നതില്‍ സ്കൂള്‍ കോഡ് ആദ്യവും അതിനോട് ചേര്‍ന്നുള്ള ചതുരത്തില്‍ ആദ്യം ടി സി നമ്പറും അതിന് ശേഷം വര്‍ത്തെയും സുചിപ്പിക്കുന്ന സംഖ്യകള്‍ ദൃശ്യമാകും. ഏറ്റവും അവസാനം നല്‍കിയ ടി സിയുടെ അടുത്ത നമ്പറാണ് ഇവിടെ എന്നുറപ്പാക്കുക.ഇതല്ലെങ്കില്‍ ടി സി നമ്പര്‍ നല്‍കുക
Whether Qualified for Promotion എന്നതിന് നേരെ SSLC പരീക്ഷയെഴുതിയ കുട്ടിയാണെങ്കില്‍ Vide SSLC Book എന്നും മറ്റ് ക്ലാസുകളുടേതാണെങ്കില്‍ റിസല്‍ട്ടിനെ അടിസ്ഥാനമാക്കി Yes/No എന്ന റേഡിയോ ബട്ടണ്‍ തിരഞ്ഞെടുക്കുക
ഫീസ് കണ്‍സഷന്‍ ലഭിക്കുന്ന കുട്ടിയാണെങ്കില്‍  Whether the pupil was in receipt of Fee Concession എന്നതിന് നേരെ Yes എന്നും അല്ലെങ്കില്‍ No എന്നും നല്‍കുക
എന്നതിനു നേരെ SSLC വിദ്യാര്‍ഥികള്‍ക്ക് ഫെബ്രുവരിയിലെ അവസാന പ്രവര്‍ത്തി ദിവസത്തെയും മറ്റുള്ളവര്‍ക്ക് അവരുടെ ഹാജരായ അവസാനത്തെ പ്രവര്‍ത്തി ദിവസംവും നല്‍കുക
എന്നതിന് നേരെ പ്രമോഷന്‍ നല്‍കിയ തീയതിയും നല്‍കുക
എന്നതിന് നേരെ കുട്ടിയെ Remove ചെയ്ത തീയതി നല്‍കുക
എന്നതിന് നേരെ അപേക്ഷ നല്‍കിയ തീയതി നല്‍കുക
എന്നതിന് നേരെ ടി സി നല്‍കുന്ന തീയതി നല്‍കുക
എന്നതിന് നേരെയുള്ള Combo Box-ല്‍ നിന്നും SSLC കഴിഞ്ഞ വിദ്യാര്‍ഥികളുടെതിന് നേരെ Course Completed എന്നും ആ സ്കൂളിലെ ഏറ്റവും ഉയര്‍ന്ന ക്ലാസില്‍ നിന്നും മറ്റൊരു സ്കൂളിലേക്ക് പോകുന്നവരുടെ നേരെ Higher Studies എന്നും അല്ലാത്തവരുടെ നേര്‍ക്ക് Request എന്നതും തിരഞ്ഞടുക്കുക
ഇവിടെ Request / Higher Studies എന്നിവ തിരഞ്ഞെടുത്താല്‍ Destination School എന്ന ഒരു പുതിയ വരി ലഭിക്കും . ഇതിന് നേരെയുള്ള ബോക്സില്‍ From database അല്ലെങ്കില്‍ Other എന്ന രണ്ട് Options ഉണ്ട്. TC നല്‍കേണ്ടത് പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്കൂളുകളിലേക്കാണങ്കില്‍ From database എന്നതും അല്ലെങ്കില്‍ Others എന്നതും സെലക്ട് ചെയ്യുക
              From database ആണ് തിരഞ്ഞെടുത്തെങ്കില്‍ ടി സി നല്‍കേണ്ട സ്കൂള്‍ തിരഞ്ഞെടുക്കുന്നതിനായി ആ സ്കൂള്‍ ഉള്‍പ്പെട്ട Revenue District, Educational District, Sub District എന്നീ ക്രമത്തില്‍ തിരഞ്ഞെടുത്താല്‍ ആ സബ്ജില്ലയിലെ സ്കൂളുകളുടെ വിശദാംശങ്ങള്‍ ഉള്ള വരി ലഭ്യമാകും ഇതില്‍ നിന്നും സ്കൂള്‍ തിരഞ്ഞെടുക്കുക.(ടി സി ക്കുള്ള അപേക്ഷ വാങ്ങുമ്പോള്‍ തന്നെ ഈ വിശദാംശങ്ങള്‍ ശേഖരിച്ചു വെച്ചാല്‍ എളുപ്പമാകും. നമ്മുടെ ബ്ലോഗിലെ സ്കൂള്‍ കോഡ് എന്ന പേജില്‍ നിന്നും ഈ വിവരങ്ങള്‍ കണ്ടെത്തവുന്നതാണ്.) ഈ വിധത്തില്‍ സ്കൂള്‍ തിരഞ്ഞെടുക്കുക. Other എന്നത് തിരഞ്ഞെടുക്കുന്നവര്‍ തൊട്ട വരിയില്‍ ടി സി നല്‍കുന്ന സ്കൂളിന്റെ പേര് ടൈപ്പ് ചെയ്താല്‍ മതി.
     തുടര്‍ന്ന് ആകെയുള്ള സാധ്യായ ദിവസങ്ങളും കുട്ടി ഹാജരായ ദിവസങ്ങളുടെ എണ്ണവും ചേര്‍ത്ത് Issue T C എന്ന ബട്ടണ്‍ അമര്‍ത്തുന്നതോടെ ടി സി തയ്യാറായിട്ടുണ്ടവും. ഈ ടി സിയുടെ പ്രിന്റ് എടുത്ത് നല്‍കിയാല്‍ മതി. ഇതോടൊപ്പം തന്നെ ഈ വിദ്യാര്‍ഥിയുടെ പേര് ആ ക്ലാസില്‍ നിന്നും ഒഴിവായിട്ടുണ്ടാവും . ഈ ടി സി നമ്പറുപയോഗിച്ച് പുതിയ വിദ്യാലയത്തില്‍ കുട്ടിയെ അഡ്മിറ്റ് ചെയ്യവുന്നതാണ്. ഒരിക്കല്‍ ടി സി എടുത്തതിനു ശേഷം ആ ടി സിയില്‍ വീണ്ടും തിരുത്തലുകള്‍ സാധിക്കാത്തതിനാല്‍ പ്രവേശനം ഉറപ്പാക്കിയതിന് ശേഷം മാത്രം ടി സി നല്‍കാന്‍ ശ്രദ്ധിക്കുക.
 

സമ്പൂര്‍ണയില്‍ തയ്യാറാക്കിയ ടി സി പിന്നീട് ലഭിക്കുന്നതിനുള്ള മാര്‍ഗം

സമ്പൂര്‍ണയില്‍ ടി സി തയ്യാറാക്കി പിന്നീട് പ്രിന്റ് എടുക്കാന്‍ നോക്കിയപ്പോള്‍ ഈ കുട്ടിയെ സമ്പൂര്‍ണയില്‍ കാണുന്നില്ല എന്താണ് പരിഹാരം എന്ന് ഇവിടെ വിശദാകരിക്കാം
സമ്പൂര്‍ണയില്‍ ഒരു ടി സി തയ്യാറാക്കുന്നതോടെ ആ കുട്ടിയുടെ പേര്‍ റഗുലര്‍ വിദ്യാര്‍ഥികളുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെടും. ഈ വിദ്യാര്‍ഥിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ പിന്നീട് Former Students-ന്റെ ലിസ്റ്റില്‍ നിന്നുമാണ് ലഭിക്കുന്നത്. ഇതിനായി സമ്പൂര്‍ണയിലെ Students എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ തുറന്ന് വരുന്ന പേജിലെ Search Former Students എന്ന ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ലഭിക്കുന്ന പേജില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുക.
പുതിയ പേജില്‍ കുട്ടിയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും നല്‍കണമെന്നില്ല . കുട്ടിയുടെ ടി സി നമ്പര്‍ അറിയാമെങ്കില്‍ അത് മാത്രം നല്‍കിയാല്‍ മതി .ടി സി നമ്പര്‍ നല്‍കുമ്പോള്‍ School code/TC Number/Year എന്ന രീതിയിലാണ് നല്‍കേണ്ടത് (ഉദാഹരണത്തിന് 21124/123/2013 എന്ന മാതൃകയില്‍) .അല്ലെങ്കില്‍ കുട്ടിയുടെ അഡ്മിഷന്‍ നമ്പരോ പേരോ ഏതെങ്കിലും ഒന്ന് നല്‍കി ചുവടെയുള്ള Serach ബട്ടണ്‍ അമര്‍ത്തുക. ഇപ്പോള്‍ തുറന്ന് വരുന്ന പുതിയ പേജില്‍ പ്രസ്തുത വിദ്യാര്‍ഥിയുടെ പേര് ഉണ്ടാകും . വിദ്യാര്‍ഥിയുടെ പേരില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജിന് മുകളില്‍ Print TC എന്നതില്‍ ക്ലിക്ക് ചെയ്ത് TC-യുടെ Print Out എടുക്കാം.
     ഇതോടെപ്പം തന്നെ നിങ്ങള്‍ തയ്യാറാക്കിയ  T.C-യില്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചാല്‍ അത് തിരുത്തുന്നതിന് എന്തെങ്കിലും മാര്‍ഗമുണ്ടോ എന്നന്വേഷിച്ചും നിരവധി അന്വേഷണങ്ങള്‍ ഉണ്ടായി. അതിനുള്ള പരിഹാരം ഇതാ. മേല്‍ സൂചിപ്പിച്ച രീതിയില്‍ കുട്ടിയെ കണ്ടെത്തുക.തുറന്ന് വരുന്ന പേജിന്റെ മുകള്‍ഭാഗത്ത് TC issued/Mark as Not Issued എന്ന് കാണാം.

ഇതില്‍ TC Issued എന്നതില്‍ ചിത്രത്തില്‍ കാണുന്നതു പോലെ ടിക്ക് മാര്‍ക്ക് ഉണ്ടെങ്കില്‍ വലത് വശത്ത് Print TC, Conduct Certificate എന്നിങ്ങനെ രണ്ട് ബട്ടണുകള്‍ മാത്രമേ കാണൂ. അപ്പോള്‍ Mark as not issued എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ Print TC, Conduct Certificate ഇവയ്ക്ക് ഇടയിലായി Edit TC എന്ന പുതിയ ബട്ടണ്‍ ലഭ്യമാകും . ഇതില്‍ ക്ലിക്ക് ചെയ്ത് ടി.സിയില്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണ്
സമ്പൂര്‍ണയില്‍ തയ്യാറാക്കിയ ടി സിയുമായി വരുന്ന കുട്ടിയെ നിങ്ങളുടെ സ്കൂളില്‍ അഡ്‌മിറ്റ് ചെയ്യുന്ന വിധം
സമ്പൂര്‍ണയില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ Admission എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന താഴെക്കാണുന്ന ജാലകത്തിലെ Admit from TC Number എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ തുറന്ന് വരുന്ന ജാലകത്തില്‍ ടി സി നമ്പര്‍ (മേല്‍സുചിപ്പിച്ച മാതൃകയില്‍ നല്‍കണം) നല്‍കിയാല്‍ പ്രസ്തുത വിദ്യാര്‍ഥിയെ നിങ്ങളുടെ സ്കൂളില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള വിന്‍ഡോ ലഭിക്കും. ആവശ്യമായ വിവരങ്ങള്‍ നല്‍കി അഡ്‌മിറ്റ് ചെയ്യാവുന്നതാണ്

സമ്പൂര്‍ണയില്‍ കുട്ടികളെ പുതിയ ക്ലാസുകളിലേക്ക് പ്രമോഷന്‍ നല്‍കേണ്ട രീതി
Step 1 : Creating New Division
Login to Sampoorna using your school username & Password
In the New Window Click on to Class & Divisions Tab on the top
നിങ്ങളുടെ സ്കൂളിലെ ക്ലാസുകളുടെ ഒരു ലിസ്റ്റ് തുറന്ന് വരും . ഈ ലിസ്റ്റിന്റെ മുകളിലായി Student Transfer എന്ന Tab വഴി കുട്ടികളെ പുതിയ ക്ലാസിലേക്ക് Transfer ചെയ്യാം. പുതിയ അധ്യയന വര്‍ഷമായതിനാല്‍ ആദ്യം ചെയ്യേണ്ടത് പുതിയ ഡിവിഷനുകള്‍ നിര്‍മ്മിക്കുകയാണ്. ഇതിനായി നിലവിലുള്ള ലിസ്റ്റിലെ ഏതെങ്കിലും ഒരു ക്ലാസില്‍ ക്ലിക്ക് ചെയ്താല്‍ നിലവില്‍ ആ ക്ലാസില്‍ എത്ര ഡിവിഷനുകളുണ്ടോ അത്രയും ഡിവിഷനുകളുടെ ലിസ്റ്റ് ഉള്‍പ്പെടുത്തിയ പുതിയ ജാലകം തുറന്ന് വരും( ഉദാഹരണത്തിന് Eighth Class എന്നതിലാണ് ക്ലിക്ക് ചെയ്യുന്നതെങ്കില്‍ 8A 2012-13, 8B 2012-13 എന്നിങ്ങനെ ഡിവിഷനുകളുടെ ലിസ്റ്റ് ലഭ്യമാകും)


ഈ ലിസ്റ്റിന്റെ മുകള്‍ വശത്തുള്ള import Division എന്ന ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിലവില്‍ എത്ര ഡിവിഷനുകളാണോ ഉണ്ടായിരുന്നത് അത്രയും ഡിവിഷനുകള്‍ പുതുതായി രൂപീകരിക്കുന്നതിന് പുതിയ ഒരു ജാലകം ലഭ്യമാകും. ഇതിന് പകരം New Division എന്നതിലാണ് ക്ലിക്ക് ചെയ്യുന്നതെങ്കില്‍ ഒരു ഡിവിഷന്‍ രൂപീകരിക്കുന്നതിനുള്ള ജാലകമായിരിക്കും വരിക.

Select Start Date എന്നതില്‍ ഈ ഡിവിഷന്‍ എന്ന് മുതലാണ് നിലവില്‍ വരുന്നത് എന്നും (For eg: 01 May 2013 )
Select End Date എന്നതില്‍ ഈ ഡിവിഷന്‍ എന്ന് വരെയാണ് എന്നും (For eg: 31 Mar 2014 ) നല്‍കി Submit Button അമര്‍ത്തുക. നിലവിലുള്ള അത്രയും ഡിവിഷനുകള്‍ പുതിയ പേരില്‍ 8A 2013-14, 8B 2013-14 എന്നിങ്ങനെ ലഭ്യമാകും.
ഇത്രയും ഡിവിഷനുകള്‍ ആവശ്യമില്ല എങ്കില്‍ ആവശ്യമില്ലാത്തവയുടെ ടിക്ക് മാര്‍ക്ക് ഒഴിവാക്കുക.
തയ്യാറാക്കിയ ഏതെങ്കിലും ഡിഷന്റെ പേരിലോ മറ്റെന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ Edit എന്നതില്‍ ക്ലിക്ക് ചെയ്തും ഡിവിഷന്‍ ഒഴിവാക്കണമെങ്കില്‍ Delete Button അമര്‍ത്തുകയും ചെയ്ത് മാറ്റങ്ങള്‍ വരുത്താം.
കൂടുതല്‍ ഡിവിഷനുകള്‍ തയ്യാറാക്കണമെങ്കില്‍ Class and Division-ല്‍ Eighth Class എന്നതില്‍ ക്ലിക്ക് ചെയ്ത് വരുന്ന പേജിലെ New Division എന്ന Tab ഉപയോഗിക്കാം.
ഈ രീതിയില്‍ സ്കൂളിലെ എല്ലാ ക്ലാസിലേക്കും ആവശ്യമായത്ര ഡിവിഷനുകള്‍ തയ്യാറാക്കുക.

തുടര്‍ന്ന് ഇപ്പോള്‍ തയ്യാറാക്കിയ ഡിവിഷനുകളിലേക്ക് കുട്ടികളെ ഉള്‍പ്പെടുത്തുന്നതിനായി വീണ്ടും Class and Division എന്ന ടാബ് വഴി ലഭിക്കുന്ന ജാലകത്തിലെ Student Transfer എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക


ലഭ്യമായ ജാലകത്തിലെ Reason എന്നതിന് നേരെയുള്ള Box-ല്‍ 3 Options ഉണ്ട്.
ആദ്യത്തേത് Class Transfer – ഇത് ഒരു പ്രത്യേക ക്യാസിലെ ഒരു ഡിവിഷനില്‍ നിന്നും അതേ ക്ലാസിലെ മറ്റൊരു ഡിവിഷനിലേക്ക് ക്ലാസ് മാറ്റം നടത്തുന്നതിനാണ്
രണ്ടാമത്തേത് EHS :- ഇത് ഒരു ക്ലാസില്‍ നിന്നും തൊട്ടടുത്ത ക്ലാസിലേക്ക് വിജയിക്കുന്ന (Eligible for Higher Studies) കുട്ടികളുടെ ക്ലാസ് മാറ്റങ്ങള്‍ക്കുള്ളതാണ്.
മൂന്നാമത്തേത് NHS:- നിലവിലെ ഒരു ക്ലാസില്‍ പരാജയപ്പെടുന്ന ഒരു കുട്ടിയെ അതേ ക്ലാസിലെ പുതിയ അധ്യയനവര്‍ഷത്തേക്ക് തയ്യാറാക്കിയ പുതിയ ഡിവിഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനാണ്.
ഇവയില്‍ അനുയോജ്യമായത് തിരഞ്ഞടുത്ത് Select a Class എന്നതില്‍ നിന്നും നിലവിലുള്ള ക്ലാസ് തിരഞ്ഞടുക്കുക.
Select a Division എന്നതില്‍ നിലവിലെ ഡിവിഷനാണ് നല്‍കേണ്ടത്
അപ്പോള്‍ ആ ക്ലാസിലെ തിരഞ്ഞടുത്ത ഡിവിഷനിലെ നിലവിലുള്ള എല്ലാകുട്ടികളുടെയും പേരുകള്‍ ഉള്ള ഒരു ലിസ്റ്റ് തുറന്ന് വരും. ഈ ലിസ്റ്റില്‍ Transfer നടത്തേണ്ട കുട്ടികളുടെ പേരിന് നേരെയുള്ള ടിക്ക് മാര്‍ക്ക് നിലനിര്‍ത്തി മറ്റുള്ളവയുടെ ടിക്ക് മാര്‍ക്ക് ഒവിവാക്കാന്‍ മറക്കരുത്

ഈ ലിസ്റ്റിന് താഴെ Transfer ചെയ്യേണ്ട ക്ലാസും(Select Destination Class എന്നതിന് നേരെ) ഡിവിഷനും (Select Destination Division എന്നതിന് നേരെ) തിരഞ്ഞടുത്ത് Submit Button അമര്‍ത്തിയാല്‍ Select ചെയ്ത കുട്ടികളെല്ലാം പുതിയ ഡിവിഷനില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവും.
ഈ രീതിയില്‍ ഓരോ ക്ലാസിലെയും എല്ലാ വിദ്യാര്‍ഥികളെയും Student Transfer വഴി പുതിയ അക്കാദമിക വര്‍ഷത്തേക്കുള്ള ഡിവിഷനുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണം


സ്കൂളില്‍ പഠിച്ചു കൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ഥിയെ REMOVE ചെയ്യുന്ന വിധം
വര്‍ഷാരംഭത്തിലെ ആദ്യ അഞ്ച് ദിവസങ്ങളിലോ അല്ലെങ്കില്‍ തുടര്‍ച്ചയായ പതിനഞ്ച് പ്രവര്‍ത്തി ദിവസങ്ങളിലോ ഒരു വിദ്യാര്‍ഥി ഹാജരാകാതിരിക്കുന്ന പക്ഷം ആ കുട്ടിയെ രേഖയില്‍ നിന്നും ഒഴിവാക്കാറുണ്ടല്ലോ. പ്രസ്ഥുത സാഹചര്യത്തില്‍ ഈ പ്രവര്‍ത്തനം സമ്പൂര്‍ണയിലും ചെയ്യേണ്ടതുണ്ട്. ഇതിനായി ആ വിദ്യാര്‍ഥിയുടെ പേജ് തുറക്കുക. Removal ന് മുമ്പ് കുട്ടിയുടെ വിശദാംശങ്ങള്‍ കണ്‍ഫേം ചെയ്യേണ്ടതുണ്ട് .അതിനാല്‍ എല്ലാ വിവരങ്ങളും ശരിയാണെന്നുറപ്പാക്കി കണ്‍ഫേം ചെയ്യുക. തുടര്‍ന്ന് ആ പേജിന് മുകളില്‍ More എന്ന ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന Remove Student എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ലഭിക്കുന്ന പേജില്‍ Removal Date, Remove ചെയ്യുന്നതിന്റെ കാരണം എന്നിവ നല്‍കി. Remove Student എന്നതില്‍ ക്ലിക്ക് ചെയ്യുക. ഈ വിദ്യാര്‍ഥി ഈ ഡിവിഷനില്‍ ഇനിമേല്‍ ഉണ്ടാവില്ല. കുട്ടിയുടെ വിശദാംശങ്ങള്‍ Former Students വഴി തിരഞ്ഞെടുക്കാം.
REMOVE ചെയ്ത വിദ്യാര്‍ഥിയെ Re-admit ചെയ്യുന്നതെങ്ങനെ
സമ്പൂര്‍ണ്ണയില്‍ Remove ചെയ്ത വിദ്യാര്‍ഥിയെ പിന്നീട് അതേ വിദ്യാലയത്തില്‍ Re-admit ചെയ്യുന്നതിന് ലോഗിന്‍ ചെയ്ത് പ്രവേശിക്കുന്ന പ്രധാനപേജിലെ Admission എന്ന ടാബ് ക്ലിക്ക് ചെയ്ത് ലഭിക്കുന്ന പേജിലെ Re-admission എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. പുതിയ പേജില്‍ വിദ്യാര്‍ഥിയെ Remove ചെയ്ത അവസരത്തിലെ Admission Number ടൈപ്പ് ചെയ്ത് Submit ബട്ടണ്‍ അമര്‍ത്തുക . വിദ്യാര്‍ഥിയുടെ വിവരങ്ങള്‍ ഉള്‍പ്പെട്ട പേജ് തുറന്നു വരും . ഇവിടെ പുതിയ അഡ്‌മിഷന്‍ നമ്പരും പുതിയ ഡിവിഷമും നല്‍കി Re-admit Student ബട്ടണ്‍ അമര്‍ത്തുക

സമ്പൂര്‍ണ്ണയിലുള്ള ഒരു വിദ്യാര്‍ഥിക്ക് Course Certificate നല്‍കുന്ന വിധം

സമ്പൂര്‍ണ്ണയിലുള്ള ഒരു വിദ്യാര്‍ഥിക്ക് പലപ്പോഴും ജനനതീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റോ സ്കൂളില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടിയാണ് എന്ന രേഖകള്‍ ആവശ്യമായി വരും . ഇതിനായി സമ്പൂര്‍ണയിലുള്ള Course Certificate നല്‍കിയാല്‍ മതി. കുട്ടിയുടെ പേജ് തുറക്കുമ്പോള്‍ ആ പേജിന് മുകളില്‍ More എന്ന ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന Course Certificate എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നു വരുന്ന പേജിന്റെ പ്രിന്റ് എടുത്ത് നല്‍കിയാല്‍ മതി
 
Conduct Certificate തയ്യാറാക്കാം
TC തയ്യാറാക്കിയ ഒരു വിദ്യാര്‍ഥിയ്ക്ക് Conduct Certificate സമ്പൂര്‍ണ്ണ വഴി തയ്യാറാക്കാം. ഇതിനായി ആ വിദ്യാര്‍ഥിയുടെ പേജ് തുറക്കുക. മുകളില്‍ വലതു ഭാഗത്തായി Conduct Certificate എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നു വരുന്ന ജാലകത്തില്‍ സ്വഭാവത്തെ സൂചിപ്പിക്കുന്ന കമന്റ് നല്‍കി പ്രിന്റ് എടുക്കാവുന്നതാണ്
ഒരു ഡിവിഷനിലെ കുട്ടികളുടെ ഫോട്ടോകള്‍ ഒന്നായി അപ്‌ലോഡ് ചെയ്യാന്‍
പ്രധാനപേജിലെ Admission എന്ന ടാബ് ക്ലിക്ക് ചെയ്ത് ലഭിക്കുന്ന പേജിലെ Upload Photoes എന്നതില്‍ ക്ലിക്ക് ചെയ്യുക.ക്ലാസ്,ഡിവിഷന്‍ ഇവനല്‍കുമ്പോള്‍ കുട്ടികളുടെ പേരുകള്‍ഉള്ള പേജിലെ ബ്രൗസ് ചെയ്ത് അപ്‌ലോഡ് ചെയ്യാവുന്നതാണ്


ഈ പോസ്റ്റ് പി ഡി എഫ് രൂപത്തില്‍ ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
   


No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!