ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

SET Results Declared

ആഗസ്റ്റ് 20 ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. www.prd.gov.in, www.lbscentre.org, www.lbskerala.com എന്നിവയില്‍ ലഭ്യമാണ്. 16866 പേര്‍ പരീക്ഷ എഴുതിയതില്‍ 2147 പേര്‍ വിജയിച്ചു. 12.73 ആണ് വിജയ ശതമാനം. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ അവരുടെ സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം എല്‍.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ (ഗസറ്റഡ് ആഫീസര്‍ സാക്ഷ്യപ്പെടുത്തിയ) പകര്‍പ്പ് സഹിതം 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച സ്വന്തം മേല്‍വിലാസം എഴുതിയ A4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈന്‍ഡ് കവറില്‍ ഡയറക്ടര്‍, എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ അയയ്ക്കണം. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ പേര് ഉള്‍പ്പെടുന്ന പേജ്, ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ് (പ്രൊവിഷണല്‍/ഒറിജിനല്‍), മാര്‍ക്ക് ലിസ്റ്റ്, ബി.എഡ് സര്‍ട്ടിഫിക്കറ്റ് (പ്രൊവിഷണല്‍/ഒറിജിനല്‍), അംഗീകാര തുല്യത സര്‍ട്ടിഫിക്കറ്റുകള്‍ (കേരളത്തിനു പുറത്തുള്ള ബിരുദാനന്തര ബിരുദവും ബി.എഡും), പ്രൊസ്‌പെക്ടസിലെ ഖണ്ഡിക 2.2-ല്‍ പറഞ്ഞിട്ടില്ലാത്ത വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ തങ്ങളുടെ വിഷയങ്ങളുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളാണ് അയയ്‌ക്കേണ്ടത്. എസ്.സി/എസ്.ടി/ഒ.ബി.സി (നോണ്‍ ക്രിമീലെയര്‍) വിഭാഗത്തില്‍ അപേക്ഷ നല്‍കി വിജയിച്ചവര്‍ അവരുടെ ജാതി/നോണ്‍ ക്രീമീലെയര്‍ സര്‍ട്ടിഫിക്കറ്റ് (നോണ്‍ ക്രീമീലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ 2016 ജൂണ്‍ 20 മുതല്‍ 2017 ജൂലൈ 12 വരെയുള്ള കാലയളവില്‍ ലഭിച്ചതായിരിക്കണം). PH/VH വിഭാഗത്തില്‍ അപേക്ഷ നല്‍കി വിജയിച്ചവര്‍ അവരുടെ വൈകല്യം തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകള്‍ നല്‍കണം. (മുമ്പ് ഹാജരാക്കിയവര്‍ക്ക് ബാധകമല്ല). സര്‍ട്ടിഫിക്കറ്റുകള്‍ ഡിസംബര്‍ മുതല്‍ വിതരണം ചെയ്യും. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ പ്രത്യേകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2560311, 312, 313.

Post a Comment

Previous Post Next Post