DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

Mobile Number Magic Square

പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSSലെ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കി നല്‍കിയ ഒരു മാന്ത്രിക ചതുരമാണ് ഇവിടെ അവതരിപ്പിക്കുന്നത്. പത്ത് അക്കങ്ങളുള്ള മൊബൈല്‍ നമ്പറിലെ രണ്ടക്കങ്ങള്‍ വീതം ജോഡികളാക്കി ഈ അഞ്ച് ജോഡികളുപയോഗിച്ച് തയ്യാറാക്കാവുന്ന ചതുരമാണ് ഇവിടെ അവതരിപ്പിക്കുന്നത്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ഫയലിനെ കമ്പ്യൂട്ടറില്‍ സേവ് ചെയ്തതിന് ശേഷം Right Click ചെയ്ത് Open with gdebi pckage Installer വഴി ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് Application - Education - Mobile Number MagicSquare എന്ന ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. തുറന്ന് വരുന്ന ജാലകത്തിലെ ചുവന്ന ബട്ടണില്‍ അമര്‍ത്തുമ്പോള്‍ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്താവുള്ള ബോക്സ് ലഭിക്കും ഇതില്‍ നമ്പര്‍ രേഖപ്പെടുത്തി Enter Button അമര്‍ത്തിയാല്‍ ഈ നമ്പരിലെ അക്കങ്ങളെ ഉള്‍പ്പെടുത്തിയ രണ്ടക്കസംഖ്യകളാക്കിയ മാന്ത്രിക ചതുരം ലഭിക്കം. ഇത് ബ്ലോഗുമായി പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി

Click Here for Mobile Number Magic Square Installation File

1 Comments

Previous Post Next Post