DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

gamG GIF Maker


           GIF Fileകള്‍ തയ്യാറാക്കാനുള്ള ഒരു GUI തയ്യാറാക്കി നല്‍കിയിരിക്കുന്നത് TSNM HS കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ  അധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. gambas3 എന്ന പ്രോഗ്രാമിങ്ങ് ലാംഗ്വേജിലൂടെ തയ്യാറാക്കിയ ഈ GIF Makerല്‍ രണ്ട് വ്യത്യസ്ഥ രീതിയില്‍ ഫയലുകള്‍ തയ്യാറാക്കാം.
  1. സിസ്റ്റത്തില്‍ സേവ് ചെയ്തിരിക്കുന്ന ചിത്രഫയലുകള്‍ ഉപയോഗിച്ച്
  2. വീഡിയോ ക്ലിപ്പ് ഉപയോഗിച്ച്
ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി  ചുവടെയുള്ള ലിങ്കില്‍ നിന്നും ലഭിക്കുന്ന deb File സിസ്റ്റത്തില്‍ സേവ് ചെയ്തതിന് ശേഷം റൈറ്റ് ക്ലിക്ക് ചെയ്ത് Open with Gdebi Package installer ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇത് പ്രവര്‍ത്തിപ്പിക്കുന്നതിനായി Application - Graphics - gamG_GifMaker എന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും
സിസ്റ്റത്തില്‍ സേവ് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് gif ഫയല്‍ തയ്യാറാക്കുന്ന രീതി
             Application->Graphics->gamG_GifMaker എന്ന ക്രമത്തില്‍ തുറക്കുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ Create GIF->From Images->Select Images എന്ന ക്രമത്തില്‍ ആവശ്യമായ ചിത്രങ്ങള്‍ Control Key ഉപയോഗിച്ച് Multiple Selection വഴി തിരഞ്ഞെടുക്കുക ( ചിത്രങ്ങള്‍ png, jpg, jpeg, bmp എന്നിവയില്‍ ഏതെങ്കിലും ഒന്ന് മാത്രമായിരിക്കാന്‍ ശ്രദ്ധിക്കണം)
                തുടര്‍ന്ന്  Create GIF  ->From Images -> Genearte your GIF എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്ത് അല്‍പ്പ സമയം കാത്തിരുന്നാല്‍ സെലക്ട് ചെയ്ത ചിത്രങ്ങളുപയോഗിച്ച് തയ്യാറാക്കിയ gif Animation ഡെസ്‌ക്ടോപ്പില്‍ eliza.gif എന്ന പേരില്‍ തയ്യാറായിട്ടുണ്ടാവും.

വീഡിയോ ക്ലിപ്പ് ഉപയോഗിച്ച്
             
            Create GIF->From Video Clip(Maximum duration 3 Minutes) എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്ത് തുറന്ന് വരുന്ന ജാലകത്തില്‍ നിന്നും ആവശ്യമായ വീഡിയോ ഫയല്‍ തിരഞ്ഞെടുക്കുക (Maximum duration 3 Minutes/Max size 5MB ആയ വീഡിയോ ഫയലുകളായിരിക്കണം തിരഞ്ഞെടുക്കേണ്ടത്) .
            തുടര്‍ന്ന്  Create GIF  ->Video Clip(Maximum duration:3 Minutes) എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്ത് അല്‍പ്പ സമയം കാത്തിരുന്നാല്‍ സെലക്ട് ചെയ്ത വീഡിയോ ക്ലിപ്പില്‍ നിന്നും എക്‌സ്ട്രാക്ട് ചെയ്ത ഫയലുകളുപയോഗിച്ചുള്ള gif image, eliza.gif എന്ന പേരില്‍ ലഭ്യമാകും. 
Warning : Video Clipന്റെ വലിപ്പം 5 MBയില്‍ കൂടുതലായാല്‍ കാത്തിരിപ്പിന്റെ നിമിഷം വളരെ അധികമാകും അപ്പോള്‍ ജാലകത്തില്‍ നിന്നും പുറത്ത് കടക്കുന്നതിനായി Application -> Accessaries -> Terminal ക്രമത്തില്‍ ടെര്‍മിനല്‍ ജാലകത്തില്‍ killall avconv എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ നല്‍കുക.

പരിശോധിച്ച് അഭിപ്രായം കമന്റുകളായി രേഖപ്പെടുത്തുമല്ലോ. ഈ പ്രവര്‍ത്തനം ബ്ലോഗുമായി പങ്ക് വെച്ച ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന് വേണ്ടി നന്ദി
Designed BY :

Pramod Moorthy, TSNMHS Kundurkunnu, PALAKKAD

Click Here to Download the deb File


Post a Comment

Previous Post Next Post