കേരള
സര്‍ക്കാര്‍ നടത്തുന്ന ഇന്‍കള്‍കെയ്റ്റ് സ്‌കീമിന്റെ സ്‌ക്രീനിംഗ്
ടെസ്റ്റിന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം അപേക്ഷകള്‍ ക്ഷണിച്ചു.
സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2017-18 അധ്യയനവര്‍ഷം
എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലേക്ക്
അപേക്ഷിക്കാം. അപേക്ഷാഫോറം കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം
വെബ്‌സൈറ്റില്‍ (www.kstmuseum.com) നിന്നും ഡൗണ്‍ലോഡ് ചെയ്‌തോ, പേര്, ജനന
തീയതി ആണ്‍കുട്ടിയോ/പെണ്‍കുട്ടിയോ, രക്ഷകര്‍ത്താവിന്റെ പേര്,
ബന്ധപ്പെടാനുള്ള മേല്‍വിലാസം (പിന്‍കോഡ്, ഫോണ്‍ നമ്പര്‍ നിര്‍ബന്ധമാണ്),
റവന്യൂ ജില്ല, ഉള്‍പ്പെടുന്ന വിഭാഗം (എസ്.സി/എസ്.ടി മറ്റുള്ളവര്‍), എട്ടാം
ക്ലാസില്‍ പഠിക്കുന്ന സ്‌കൂളിന്റെ മേല്‍വിലാസം, ഒപ്പ് എന്നീ വിവരങ്ങള്‍
വെള്ളക്കടലാസ്സില്‍ രേഖപ്പെടുത്തി സ്‌കൂള്‍ അധികാരി സാക്ഷ്യപ്പെടുത്തിയ
അപേക്ഷ ആഗസ്റ്റ് 14 നോ മുന്‍പോ ലഭിക്കത്തക്കവിധം ഡയറക്ടര്‍, കേരള സംസ്ഥാന
ശാസ്ത്ര സാങ്കേതിക മ്യൂസിയം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 695 033
എന്ന വിലാസത്തില്‍ അയയ്ക്കണം.
Pages
FLASH NEWS

പാലക്കാട് ജില്ലാ വാര്‍ത്തകള്‍
WEBSITEHere |
WEBSITE :Here |
WEBSITE:Here | |
|

Subscribe to:
Post Comments (Atom)
No comments:
Post a Comment