കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

തസ്തിക നിര്‍ണയം: അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:40 ആയി കുറച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ നിയമനാംഗീകാരമുള്ള അധ്യാപകര്‍ 2017-18 അധ്യയന വര്‍ഷം തസ്തിക നഷ്ടം സംഭവിച്ച് പുറത്താകുന്നവരെ സംരക്ഷിക്കാന്‍ ഒന്‍പത്, പത്ത് ക്ലാസ്സുകളിലെ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:40 ആയി കുറച്ച് സര്‍ക്കാര്‍ ഉത്തരവായി. അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറക്കുന്നതുവഴി പുനര്‍വിന്യസിക്കപ്പെട്ട അധ്യാപകരെ മാതൃവിദ്യാലയത്തിലേക്ക് തിരിച്ചുവിളിക്കും. എന്നാല്‍ അനുപാതം കുറയ്ക്കുന്നതിലൂടെ സ്‌കൂളുകളില്‍ അധിക തസ്തികകള്‍ സൃഷ്ടിച്ച് പുതിയ നിയമനം അനുവദിക്കില്ല. ഇപ്രകാരം സംരക്ഷണം അനുവദിക്കുമ്പോള്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (കോര്‍ സബ്ജക്ട്) ന്റെ കാര്യത്തില്‍ നിര്‍ദ്ദിഷ്ട വിഷയാനുപാതം കര്‍ശനമായി പാലിക്കണം. ഭാഷാധ്യാപകരെ നിലനിര്‍ത്താനും മേല്‍പറഞ്ഞ അനുപാതം അനുവദിക്കാം. ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസ്സുകളില്‍ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:30 ഉം, ആറു മുതല്‍ എട്ടു വരെ ക്ലാസ്സുകളില്‍ 1:35 ഉം ആയി സര്‍ക്കാര്‍ നേരത്തെ ഉത്തരവായിരുന്നു. 
Click Here to Download the Circular

Post a Comment

Previous Post Next Post