DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

K-TET Results Published

2016 നവംബറില്‍ നടത്തിയ കെ-ടെറ്റ് പരീക്ഷാഫലം പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ (www.keralapareekshabhavan.in) പ്രസിദ്ധീകരിച്ചു. നാല് കാറ്റഗറികളിലുമായി 39749 പേര്‍ പരീക്ഷാ എഴുതിയില്‍ 5414 പേര്‍ കെ-ടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു. കാറ്റഗറി ഒന്ന് - 4.06 ശതമാനം, കാറ്റഗറി രണ്ട് - 23.99 ശതമാനം, കാറ്റഗറി മൂന്ന് - 14.40 ശതമാനം കാറ്റഗറി നാല് - 16.09 ശതമാനം എന്നിങ്ങനെയാണ് വിജയശതമാനം. പ്രിറ്റി ഫ്രാന്‍സിസ്, ജെസീറ കെ.കെ, എന്നിവര്‍ യഥാക്രമം കാറ്റഗറി രണ്ട്, മൂന്ന് എന്നിവയില്‍ 80 ശതമാനത്തിനു മുകളില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കി ക്യാഷ് അവാര്‍ഡിന് അര്‍ഹരായി. വിജയിച്ചവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പരിശോധനയ്ക്കായി അവരവരുടെ പരീക്ഷാ സെന്റര്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഫെബ്രുവരി പത്ത് മുതല്‍ 28 വരെയുള്ള തീയതികളില്‍ ഹാജരാക്കണമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.
Click Here for the RESULTS

Post a Comment

Previous Post Next Post