DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

ഗണിത പഠനസഹായി


ഗണിതാധ്യാപകര്‍ക്ക് പ്രയോജനപ്രദമായ നിരവധി വിഭവങ്ങള്‍ തയ്യാറാക്കി നല്‍കിയ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ ഈ ദീപാവലി ദിനത്തില്‍ പുതുമയാര്‍ന്ന ചില പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്നു. പത്താം ക്ലാസ് ഗണിത പാഠ പുസ്തകത്തിലെ തൊടു വരകള്‍ എന്ന അധ്യായത്തിലെ 162-163 പേജികളിലെ പ്രവര്‍ത്തനങ്ങളെ gif Imageകളായും വീഡിയോ രൂപത്തിലും ജിയോജിബ്രയിലും തയ്യാറാക്കിയതിനോടൊപ്പം തന്നെ paper folding, അന്തര്‍വൃത്തം, പരിവൃത്തം, സമാന്തരവരകള്‍ ഇവ ഉപയോഗിച്ച് ത്രികോണത്തിന്റെ 3 കോണുകളുടെ തുക 180 ആണ് എന്നു തെളിയിയ്ക്കുവാനുള്ള 4 ജിഫ് ഫയലുകളും പ്രസിദ്ധീകരിക്കുന്നു
പേജ് 162-ലെ ഒന്നാം പേജ് പ്രവര്‍ത്തനം

Page 162 ലെ രണ്ടാമത്തെ പ്രവര്‍ത്തനം

പേജ് 162 ലെ മൂന്നാമത്തെ പ്രവര്‍ത്തനം
പേജ് 162 ലെ നാലാമത്തെ പ്രശ്നത്തിനുള്ള പരിഹാരം
 Geogebra, Video ഇവയുടെ സഹായത്തോടെ ചെയ്ത തൊടുവരകളിലെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്


paper folding, അന്തര്‍വൃത്തം, പരിവൃത്തം, സമാന്തരവരകള്‍ ഇവ ഉപയോഗിച്ച് ത്രികോണത്തിന്റെ 3 കോണുകളുടെ തുക 180 ആണ് എന്നു തെളിയിയ്ക്കുവാനുള്ള 4 ജിഫ് ഫയലുകള്‍ ചുവടെ
1. അന്തര്‍ വൃത്തത്തിന്റെ സഹായത്തോടെ

 2.പരിവൃത്തത്തിന്റെ സഹായത്തോടെ
3. Paper Folding
4.സമാന്തര വരകളുടെ സഹായത്തോടെ

Post a Comment

Previous Post Next Post