ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

സര്‍ക്കാര്‍ ഓഫീസുകളിലെ ആഘോഷങ്ങള്‍ പ്രവൃത്തി സമയം ബാധിക്കാതെ ക്രമീകരിക്കണം : ഉത്തരവിറങ്ങി

   സര്‍ക്കാര്‍ ഓഫീസുകളിലെ ആഘോഷങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്തവിധം പ്രവര്‍ത്തനസമയം ഒഴിവാക്കി ക്രമീകരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറങ്ങി. മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് വരാത്തവിധം ക്രമീകരിച്ചായിരിക്കണം ആഘോഷങ്ങള്‍. ഈ വര്‍ഷത്തെ ഔദ്യോഗിക ഓണാഘോഷ പരിപാടികള്‍ സെപ്തംബര്‍ 12 ന് തുടങ്ങും. 10 മുതല്‍ 16 വരെ തുടര്‍ച്ചയായി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി വരുന്ന പ്രത്യേക സാഹചര്യമാണ്. അതുകൊണ്ട്, പ്രവൃത്തിസമയത്ത് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് ഒഴിവാക്കുന്നതാകും ഉചിതം. ഇക്കാര്യങ്ങള്‍ എല്ലാ വകുപ്പ് മേധാവികളും ഉറപ്പു വരുത്തണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി.

Post a Comment

Previous Post Next Post