ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

Sixth Working Day Latest Instructions(Updated)

ആറാം പ്രവര്‍ത്തിദിവസത്തെ കണക്കെടുപ്പുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പുതിയ സര്‍ക്കുലര്‍. ഇത് പ്രകാരം കുട്ടികളുടെ UID പ്രകാരമുള്ള വിവരങ്ങള്‍ ഐ ടി@സ്കൂളിന്റെ സൈറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. Sixth Working Day  സൈറ്റില്‍ EID രേഖപ്പെടുത്തുന്നതിനും UID ഉള്‍പ്പെടെയുള്ള പ്രിന്റ് എടുക്കുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്. ഇതിനായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ താഴെപ്പറയുന്നു. ജൂണ്‍ 30ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് നിര്‍ദ്ദേശം.(Sixth Working Day സൈറ്റില്‍ Automatic Synchronisation സംവിധാനം ഏര്‍പ്പെടുത്തിയാതിനാല്‍ വിദ്യാലയങ്ങള്‍ Synchronize ചെയ്യേണ്ട ആവശ്യമില്ല)

സമ്പൂര്‍ണ്ണയിലോ Sixth Working Day സൈറ്റിലോ ചില വിദ്യാര്‍ഥികളുടെ UID/EID ഉല്‍പ്പെടുത്തുമ്പോള്‍ This UID Already Exists എന്ന രീതിയില്‍ നിര്‍ദ്ദേശം ലഭിച്ചാല്‍ ഈ നമ്പര്‍ ഉള്‍പ്പെടുത്തിയത് ഏത് വിദ്യാലയത്തിലാണെന്ന് കണ്ടെത്തുന്നതിനായി Sixth Working Day സൈറ്റിലെ ഇടത് വശത്തെ Find UID/EID Details എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്ന് വരുന്ന പേജില്‍ UID അല്ലെങ്കില്‍ EID എന്ന കോളത്തില്‍ അവ നല്‍കി Serach ചെയ്യുക. ഏത് വിദ്യാലയത്തിലാണ് ഈ നമ്പര്‍ ഉള്ളതെന്നും ആ വിദ്യാലയത്തിന്റെയും പ്രധാനാധ്യാപകരുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ദൃശ്യമാകും. പ്രസ്തുത വിദ്യാലയത്തില്‍ നിന്നും സമ്പൂര്‍ണ്ണ വഴിയല്ലാതെ ടി സി നല്‍കിയതിനാലാവും ഇത് സംഭവിച്ചിട്ടുണ്ടാവുക. ആ വിദ്യാലയം കുട്ടിയുടെ പേജില്‍ UID ഒഴിവാക്കിയാല്‍ നമ്മുടെ വിദ്യാലയത്തില്‍ ഈ നമ്പര്‍ ഉള്‍പ്പെടുത്താവുന്നതാണ്

നിര്‍ദ്ദേശങ്ങള്‍.....


ചുവടെ പറയുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുക

1. Sampoorna Website -ല്‍ 2016-2017 അദ്ധ്യയനദിവസത്തിലേക്കുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളെയും Enter ചെയ്യുക.
2. Report of Sampoorna and Sixth Working Day എന്ന ലിങ്കില്‍ Consolidation (Sampoorna and Sixth working day) UID / EID Reports കാണാവുന്നതാണ്
3. Synchronize with Sampoorna എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് Sampoorna Data Sync ചെയ്യാവുന്നതാണ് (Sampoorna Website-ല്‍ ഉള്ള Updated Details ലഭിക്കാന്‍ )
4. Entry Form EID / UID എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ Class-ലും ഉള്ള UID / EID ഇല്ലാത്ത കുട്ടികളുടെ UID / EID എന്റര്‍ ചെയ്ത് സേവ് ചെയ്യുക . UID ഉള്ള വിദ്യാര്‍ത്ഥികളുടെ EID ഇവിടെ Enter ചെയ്യേണ്ടതില്ല.
5. View / Edit / Remove UID എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ Class-ലും Sixth working day website -ല്‍ UID എന്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ UID Edit/ Remove ചെയ്യാവുന്നതാണ്.
6. View / Edit / Remove EID എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ Class-ലും Sixth working day website -ല്‍ EID എന്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ EID Edit/ Remove ചെയ്യാവുന്നതാണ്.
7. Class wise Print എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ Class - ന്റെയും Detailed Print എടുക്കാവുന്നതാണ്
8. Reset Student എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് Class wise Print -ല്‍ നിന്നും remove ചെയ്ത വിദ്യാര്‍ത്ഥികളെ reset ചെയ്യാന്‍ കഴിയും.
Click Here for Sixth Working Day Site
Click Here for Latest DPI Circular

Post a Comment

Previous Post Next Post