കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

OEC LUMSUM GRANT - അപേക്ഷ ഓണ്‍ലൈന്‍ മുഖാന്തരം


Closing date : 10.08.2015 , 5 pm സമ്പൂര്‍ണയില്‍ ലോഗിന്‍ ഇല്ലാത്ത അണ്‍ എയ്ഡഡ്/CBSE/ICSE സ്കൂളുകള്‍ Name of school, School code, Revenue district, Edn district, Sub district, Ph No എന്നീ വിവരങ്ങള്‍ tvmitschool@gmail.com ലേക്ക് Request ഇ മെയില്‍ അയക്കേണ്ടതാണ്.

     
ഈ വര്‍ഷം മുതല്‍ OEC Lumpsum Grant അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ നല്‍കണമെന്ന് നിര്‍ദ്ദേശം. OEC വിദ്യാര്‍ഥികള്‍ക്ക് മുറമെ ആറ് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരും വിദ്യാഭ്യാസാനുകൂല്യത്തിനായി അനുവദിച്ച മറ്റ് വിഭാഗങ്ങളിലെ കുട്ടികള്‍ക്കും ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. ( OEC വിഭാഗങ്ങളുടെയും വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹതയുള്ള മറ്റ് വിഭാഗക്കാരുടെയും പട്ടിക ചുവടെ). 
പ്രത്യേകം ശ്രദ്ധിക്കുക.
  • Velaan, Odan തുടങ്ങിയ ജാതി ലഭ്യമാകുന്നതിന് ആദ്യം kusavan എന്ന് സെലക്ട് ചെയ്ത ശേഷം സബ്കാസ്റ്റ് എന്‍റര്‍ ചെയ്യുക. Arayan,Mukkuvan എന്നിവയ്ക്ക് ആദ്യം Dheevara സെലക്ട് ചെയ്യുക.

  • പട്ടികജാതിയില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരുടെ (ഉദാ - സാംബവര്‍/ചേരമര്‍ ക്രിസ്റ്റ്യന്‍ etc) മതം ക്രിസ്റ്റ്യന്‍ എന്ന് സെലക്ട് ചെയ്യുക. ജാതി Schedule Castes Converted to Christianity എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക.

  • സ്കൂളിന്‍റെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം ഡാറ്റാ എന്‍ട്രി ആരംഭിക്കേണ്ടതാണ്. Closing Date - July 30

 
പ്രധാനനിര്‍ദ്ദേശങ്ങള്‍
  1. ഓണ്‍ലൈന്‍ ലിങ്ക് ഇപ്പോള്‍ പ്രവര്‍ത്തനസജ്ജം.(ലിങ്ക് ചുവടെ) സമ്പൂര്‍ണ്ണയുടെ Username, Password ഇവ നല്‍കുക. 
  2. സ്കൂള്‍ പ്രധാനാധ്യാപകരുടെ പേര , മറ്റ് വിശദാംശങ്ങള്‍ മാറ്റം വരുത്തുന്നതിനായി Dashboard-ലെ Update Details എന്ന ബട്ടണും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ക്ക് Bank& School Details എന്ന ബട്ടണും ഉപയോഗിക്കുക. തുടര്‍ന്ന് Data Entry-ക്കായി OEC Lumpsum Grant എന്ന ബട്ടണും ഉപയോഗിക്കുക
  3. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായിരിക്കും ആനുകൂല്യം ലഭിക്കുക
  4. OEC വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കും 6ലക്ഷം രൂപ വരെ വാര്‍ഷികവരുമാനമുള്ള ആനുകൂല്യത്തിനര്‍തയുള്ള മറ്റ് 30 വിഭാഗങ്ങളും(പട്ടിക ചുവടെ)
  5. ഗ്രാന്റ് തുക പ്രധാനാധ്യാപകന്റെ അക്കൗണ്ടിലേക്കായിരിക്കും എത്തുക
  6. രജിസ്ട്രേഷന്‍ ആരംഭിച്ചു. ജൂലൈ 30-നകം അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
  7. വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ സ്വീകരിക്കണമെന്ന് നിര്‍ബന്ധമില്ല. ആവശ്യമെങ്കില്‍ മാത്രം ചുവടെയുള്ള മാതൃകയില്‍ അപേക്ഷ സ്വീകരിക്കാം
  8. ജാതി വിവരം സംബന്ധിച്ച് സംശയമുള്ളവരുടെ മാത്രം ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങിയാല്‍ മതി
  9. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നിര്‍ബന്ധമല്ലെങ്കിലും അവ ലഭ്യമെങ്കില്‍  ഉള്‍പ്പെടുത്തുക. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പ്രയോജനപ്പെടും.
  10. സ്കൂള്‍ പ്രധാനാധ്യാപകരുടെ അക്കൗണ്ട് വിശദാംശങ്ങള്‍ കൃത്യമായിരിക്കണം. (OBC പ്രീമെട്രിക്കിന്റേതായാലും മതി)
  11. അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ്, ഫീസ് റീ ഇംപേഴ്സ്മെന്റ് എന്നിവ സ്ഥാപനമേധാവിയുടെ അക്കൗണ്ടിലേക്ക്. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന AEO/DEOക്ക് Forward ചെയ്യണം
  12. ലംപ്സംഗ്രാന്റ് തുക :LP-Rs.250 , UP-Rs.500, HS-Rs.750 ആവര്‍ത്തിച്ച് പഠിക്കുന്നവര്‍ക്ക് ഇതിന്റെ 50% മാത്രം

Post a Comment

Previous Post Next Post