കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍

സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പ് ഇന്ന്:വിശദാംശങ്ങള്‍ ഓണ്‍ലൈനായി നല്‍കണം

  • User Name&Password: സമ്പൂര്‍ണ്ണയുടേത്
  • IT@school-ന്റെ ഓണ്‍ലൈന്‍ ലിങ്കില്‍ സമ്പൂര്‍ണ്ണയിലെ വിവരങ്ങള്‍ ക്ലാസ് അടിസ്ഥാനത്തില്‍ തരം തിരിച്ചിട്ടുണ്ട്.
  • ദൃശ്യമാകുന്ന വിവരങ്ങളില്‍ മാറ്റം വരുത്തുന്നതിന് Edit ലിങ്ക് ഉപയോഗിക്കുക
  • നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം Confirm ചെയ്യുക 
  • Email: sixthworkday@gmail.com  
  • ഔദ്യോഗികം(DPI Office) - 0471-2580515
    സാങ്കേതികം(IT@school) - 0471-2529800 Ex:852
     

         സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഓണ്‍ലൈനായി നല്‍കണമെന്ന് നിര്‍ദ്ദേശം. ഐ ടി സ്കൂളിന്റെ സൈറ്റിലെ Sixth Working Day Statement ലിങ്കില്‍ സമ്പൂര്‍ണ്ണയുടെ Username-ഉം Password-ഉം ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ വിവരശേഖരണത്തിനുള്ള പ്രൊഫോര്‍മ ലഭിക്കും. സമ്പൂര്‍ണ്ണയില്‍ ലഭ്യമാക്കിയ വിശദാംശങ്ങളുടെ പേജ് ലഭിക്കും. ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അവ വരുത്തിയതിന് ശേഷം Confirm ചെയ്യണം. ഇതിന്റെ പ്രിന്റ്ഔട്ട് ബന്ധപ്പെട്ട AEO/DEO-മാര്‍ക്ക് നല്‍കണം. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവര്‍ അടുത്ത ഹൈസ്കൂളിന്റെയോ പ്രൈമറി സ്കൂളിന്റെയോ സഹായം തേടണം. ഏതെങ്കിലും കാരണവശാല്‍ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കാതെ വന്നാല്‍ ഐ ടി സ്കൂളിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതും വിവരങ്ങള്‍ മാനുവലായി രേഖപ്പെടുത്തി വിദ്യാഭ്യാസ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നല്‍കേണ്ടതുമാണ്.  അന്നേ ദിവസം ലഭിക്കുന്ന പേജില്‍ സമ്പൂര്‍ണ്ണയിലെ വിശദാംശങ്ങളാവും ഉണ്ടാവുക. എല്ലാ വിദ്യാര്‍ഥികളെയും സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ ഈ പേജിലെ വിവരങ്ങള്‍ എഡിറ്റ് ചെയ്ത് കൃത്യമായ എണ്ണം നല്‍കിയതിന് ശേഷം മാത്രം കണ്‍ഫേം ചെയ്യണം. തിങ്കളാഴ്ച സമ്പൂര്‍ണ്ണ സോഫ്റ്റ്‌വെയര്‍ ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ അതിന് മുമ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് ഉചിതമായിരിക്കും.രാവിലെ ഒമ്പത് മണി മുതല്‍ മൂന്ന് മണി വരെയായിരിക്കും ഐ ടി സ്കൂള്‍ ലിങ്കില്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്താനാവുക.
Click here to download 6th Working Day circular.
Proforma for Sixth Working Day

          പാലക്കാട് ജില്ലയിലെ വിദ്യാലയങ്ങള്‍ ഹരിശ്രീ വെബ്‌സൈറ്റിലും വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കേണ്ടതാണ്. ഇതിനുള്ള ലിങ്ക് അന്നേ ദിവസം ലഭ്യമാകും. സ്കൂളുകള്‍ക്ക് ഇതിന്റെ ട്രയല്‍ നടത്തുന്നതിനുള്ള ലിങ്ക് ഇവിടെ നിന്നും ലഭിക്കും. സ്കൂള്‍ കോഡ് Username-ഉം Paswword ആയി hsp2015 നല്‍കണം.
ഇതിനുള്ള ഹെല്‍പ്പ്‌ഫയല്‍ ഇവിടെ നിന്നും ലഭിക്കും
പാലക്കാട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍
മണ്ണാര്‍ക്കാട് DEO:-
  1. റാം പ്രവര്‍ത്തി ദിവസകണക്കെടുപ്പിന്റെ വിശദാംശങ്ങള്‍ ഹരിശ്രീ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ വിദ്യാലയങ്ങള്‍ Noon Meal School Code ആണ് Username ആയി നല്‍കേണ്ടത്.
  2. ഐടി സ്കൂള്‍ വെബ്‌സൈറ്റിലെ ലിങ്കിലും(സമ്പൂര്‍ണ്ണ യൂസര്‍ നാമവും പാസ്‌വേര്‍ഡും) ആറാം ദിവസവിശദാംശങ്ങള്‍ ഉള്‍പ്പെടുത്തണം
  3. ഏതെങ്കിലും പ്രധാനാധ്യാപകര്‍ പുതുതായി ചാര്‍ജെടുത്തിട്ടുണ്ടെങ്കില്‍ അവരുടെ ഫോണ്‍ നമ്പര്‍ അടിയന്തരമായി സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തണം.
  4. ഐടി സ്കൂള്‍ ലിങ്കിലെയും ഹരിശ്രീയിലെ പ്രിന്റൗട്ടുകള്‍ക്കൊപ്പം ആറാം പ്രവര്‍ത്തിദിവസത്തിനുപയോഗിക്കുന്ന പ്രൊഫോര്‍മയും പൂരിപ്പിച്ച് എട്ടാം തീയതി ഉച്ചക്ക് രണ്ട് മണിക്കകം DEOയിലെത്തിക്കണം. അപ്‌ലോഡ് ചെയ്ത വിശദാംശങ്ങളുടെ പ്രിന്റൗട്ടില്‍ തിരുത്തലുകള്‍ വരുത്താന്‍ പാടില്ല
  5. ഓണ്‍ലൈന്‍ ഡേറ്റാ എന്‍ട്രി സമയത്ത് എന്തെങ്കിലും പിഴവുകള്‍ വന്നാല്‍ ഹെല്‍പ്പ് ഡെസ്കുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായിത്തന്നെ പിഴവുകള്‍ തിരുത്തിയതിന് ശേഷം മാത്രമെ പ്രിന്റൗട്ടുകള്‍ എടുക്കാവൂ.
  6. ഡേറ്റാ എന്‍ട്രി 11 മണിക്കകം പൂര്‍ത്തിയാക്കണം.മൂന്ന് പ്രഫോര്‍മകളിലെയും വിവരങ്ങള്‍ ഒന്ന് തന്നെയാണെന്നുറപ്പാക്കണം
  7. സമ്പൂര്‍ണ്ണയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഐ ടി സ്കൂളുമായും ഹരിശ്രീയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് DEO ഓഫീസുമായും ബന്ധപ്പെടുക.     
ഒറ്റപ്പാലം DEO :-  
  1. ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും മെയ് 27-ന് നല്‍കിയ മെയിലെ എക്ല്‍ ഫോം മാറ്റങ്ങള്‍ വരുത്താതെ പൂരിപ്പിച്ച് എട്ടാം തീയതി 11 മണിക്കകം  ൂരിപ്പിച്ച് നല്‍കണം
  2. ഹരിശ്രീ പാലക്കാട്, ഐ ടി സ്കൂള്‍ ലിങ്ക്, സമ്പൂര്‍ണ്ണ എന്നിവയില്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തണം
  3. ആറാം പ്രവര്‍ത്തിദിനത്തിലെ കുട്ടികളുടെ എണ്ണം നിശ്ചിത ഫോറത്തില്‍ ഉള്‍പ്പെടുത്തി രണ്ട് കോപ്പി സഹിതം ഒമ്പതാം തീയതി 12 മണിക്കകം DEO-യിലെത്തിക്കണം
  4.   ആറാം പ്രവര്‍ത്തിദിത്തിലെ കുട്ടികളുടെ എണ്ണം എട്ടാം തീയതി 11 മണിക്കകം നല്‍കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ പ്രധാനാധ്യാപകര്‍ നടത്തണം

Post a Comment

Previous Post Next Post