കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

സ്‌കൂളുകളില്‍ 112 തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതിപ്രകാരം 2011-12 അധ്യയന വര്‍ഷം ഹൈസ്‌കൂളുകളായി ഉയര്‍ത്തിയ 16 സ്‌കൂളുകളില്‍ 112 തസ്തികകള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു. 16 ഹെഡ്മാസ്റ്റര്‍ തസ്തികകളും സയന്‍സ്, ഗണിതം, സോഷ്യല്‍ സയന്‍സ്, ഹിന്ദി, മലയാളം, ഇംഗ്ലിഷ് വിഷയങ്ങളില്‍ ഓരോ എച്ച്.എസ്.എ.വീതം ഒരു സ്‌കൂളില്‍ ആറ് അധ്യാപകര്‍ എന്ന ക്രമത്തില്‍ 16 സ്‌കൂളുകളിലായി 96 തസ്തികകളും ഉള്‍പ്പെടെ 112 തസ്തികകളാണ് പുതുതായി സൃഷ്ടിക്കുന്നത്. ഹെഡ്മാസ്റ്റര്‍ തസ്തിക നിലവിലുള്ള ജീവനക്കാരില്‍ നിന്നും പ്രൊമോഷന്‍ മുഖേന നികത്തേണ്ടതും എച്ച്.എസ്.എ. തസ്തിക പുനര്‍വിന്യാസം മുഖേന അധ്യാപക ബാങ്കില്‍ നിന്നും നികത്തേണ്ടതാണെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post