കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

SSLC Hall Ticket പ്രസിദ്ധീകരിച്ചു

  
        CIRCULAR on HALL TICKET
        ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് മൂന്നു വരെ ഐ.ടി. പരീക്ഷ സുഗമമായി നടത്തുന്നതിന് എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു. ഐ.ടി. പരീക്ഷയ്ക്ക് വേണ്ടിയുളള പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ സി.ഡി.കള്‍ ഓപ്പണ്‍ ചെയ്യാന്‍ ഓരോ സ്‌കൂളിനും പ്രത്യേകം സ്‌കൂള്‍ കോഡും പാസ്‌വേര്‍ഡും നല്‍കിയിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് മാത്രമേ ഓപ്പണ്‍ ചെയ്യാന്‍ സാധിക്കുകയുളളു. ഏതാനും ജില്ലകളില്‍ നിന്നും വിതരണം ചെയ്ത സി.ഡി. കള്‍ ഓപ്പണ്‍ ചെയ്യാനാവില്ലെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്. സി.ഡി. കളുടെ കോപ്പികള്‍ സ്‌കൂളുകള്‍ക്ക് നല്‍കുന്നതുമൂലം പരീക്ഷയുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുമെന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണ്. സ്‌കൂള്‍ കമ്പ്യൂട്ടറുകളില്‍ സാങ്കേതികമായ പ്രശ്‌നം മൂലമാണ് സി.ഡി. ഓപ്പണ്‍ ചെയ്യാന്‍ കഴിയാതിരുന്നത്. നിലവിലുളള എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് കഴിഞ്ഞതായും സെക്രട്ടറി അറിയിച്ചു.
          മാര്‍ച്ചില്‍ നടക്കുന്ന SSLC പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലക്കാര്‍ക്ക്ഫെബ്രുവരി 16 മുതല്‍ 18 വരെ തീയതികളിലും തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലക്കാര്‍ക്ക് ഫെബ്രുവരി 19 മുതല്‍ 21 വരെ തീയതികളിലും  ഡൗണ്‍ലോഡ് ചെയ്യാമെന്നാണ് നിര്‍ദ്ദേശം.അഡ്‌മിഷന്‍ ടിക്കറ്റില്‍ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകള്‍ ഉള്ള പക്ം പരീക്ഷാഭവനില്‍ നേരിട്ടെത്തി തിരുത്തലുകള്‍ നടത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. തികച്ചും അപ്രായോഗികവും നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്നതുമാണ് ഇത്തരത്തിലുള്ള നിലപാടുകള്‍ എന്നാണ് എസ് ഐ ടി സി ഫോറത്തിന്റെ നിലപാട്. മുമ്പ് എ ലിസ്റ്റുമായി ബന്ധപ്പെട്ട് ഇതേ പോലൊരു നിര്‍ദ്ദേശം പരീക്ഷാഭവന്‍ മുന്നോട്ട് വെച്ചിരുന്നെങ്കിലും ഒറ്റദിവസം കൊണ്ട് ആത് പിന്‍വലിച്ച് മെയില്‍ ചെയ്താല്‍ മതി എന്ന് തിരുത്തിയിരുന്നു. അതേ അവസ്ഥ ഇത്തവണയും ആവര്‍ത്തേക്കേണ്ടി വരുമോ എന്ന് കാത്തിരുന്ന് കാണാം. SSLC IT പ്രാക്ടിക്കല്‍ പരീക്ഷയായിരിക്കും തിരക്ക് പിടിച്ച് ഇന്ന് ഹാള്‍ ടിക്കറ്റ് പ്രസിദ്ധീകരിക്കാന്‍ പരീക്ഷാഭവനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. എന്നാല്‍ ഇത് മൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ പിന്നീട് ഏറെ വിവാദങ്ങള്‍ക്ക് കാരണമാകാം. ഏതെങ്കിലും വിദ്യാലയത്തിലെ വിദ്യാര്‍ഥിയുടെ പരീക്ഷയുടെ മീഡിയം തെറ്റിയാണ് വന്നതെങ്കില്‍(മലയാളത്തിന് പകരം ഇംഗ്ലീഷോ തിരിച്ചോ) ആ തെറ്റ് തിരുത്തുന്നതോടെ ആ വിദ്യാലയത്തിലെ എല്ലാ വിദ്യാര്‍ഥികളുടെയും രജിസ്റ്റര്‍ നമ്പറുകള്‍ മാറേണ്ടി വരുമെന്നുറപ്പാണ്. അല്ലാത്ത പക്ഷം മലയാളം മീഡിയം വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒരു ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥിയോ തിരിച്ചോ സംഭവിക്കാം. ഇത് ചേദ്യപേപ്പര്‍ വിതരണം ചെയ്യുന്നതില്‍ ആശയക്കുഴപ്പമുണ്ടാകുമെന്നുറപ്പാണ്. ഒരു റൂമിലേക്ക് നല്‍കുന്ന ചദ്യപേപ്പറില്‍ ഏതെങ്കിലും ഒരു മീഡിയത്തിന്റെ ചോദ്യപേപ്പറാകും ഉണ്ടാവുക. അപ്പോള്‍ തെറ്റ് പറ്റിയ വിദ്യാര്‍ഥിക്ക് മറ്റൊരു മുറിയില്‍ നിന്നും ചോദ്യപേപ്പര്‍ നല്‍കേണ്ട സാഹചര്യം ഉണ്ടാകും ഇത് ആശയക്കുഴപ്പത്തിനും വിദ്യാര്‍ഥിക്ക് ലഭിക്കേണ്ട Cool Off സമയം നഷ്ടപ്പെടാനും ഇടയാക്കും. മാത്രമല്ല ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ 23-ന് ആരംഭിക്കാനിരിക്കെ അതിനോടകം പരീക്ഷാഭവനില്‍ പോയി തിരുത്തലുകള്‍ വരുത്തി പുതിയ അഡ്‌മിഷന്‍ ടിക്കറ്റ് എടുക്കുക സാധ്യമാകുമോ എന്ന സംശയം നിലനില്‍ക്കുന്നു.കാരണം തിരുവനന്തപുരം മുതലുള്ള ജില്ലക്കാര്‍ക്ക് 20 വരെ ഡൗണ്‍ലോഡ് ചെയ്യുന്നതിന് സാവകാശമുണ്ട്. എല്ലാ വിദ്യാര്‍ഥികളുടെയും ഹാള്‍ടിക്കറ്റുകള്‍ പരിശോധിച്ച് 23-നകം തിരുത്തലുകള്‍ അപ്രായോഗികമാണ്.മാത്രമല്ല എ ലിസ്റ്റിലെ തിരുത്തലുകള്‍ വരുത്തുന്നതിന് 20 വരെ സാവകാശം തന്നിരിക്കെ അതേ തിരുത്തലുകള്‍ക്ക് അധ്യാപകരെ പരീക്ഷാഭവനിലേക്ക് വിളിച്ച് വരുത്തുന്നതിന് എന്ത് ന്യായീകരണമാണുള്ളത്. ആരെയും വിമര്‍ശിക്കുന്നതിനോ മോശക്കാരാക്കുന്നതിനോ അല്ല മറിച്ച് പരീക്ഷ അപാകതകളില്ലാതെ നല്ല രീതിയില്‍ ടക്കണമെന്ന ആഗ്രഹത്തോടെയാണ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇത് അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണണമെന്ന അഭിപ്രായത്തോടെ ഏവരുടെയും ഇക്കാര്യത്തിലുള്ള പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു. നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രാക്ടിക്കല്‍ നടത്തുന്നതിന് വേണ്ടി പരീക്ഷാ സമ്പ്രദാ താറുമാറാകുന്ന അവസ്ഥ സംജാതമാകരുതെന്നാണ് SITC ഫോറത്തിന്റെ നിലപാട്

      ഇതോടൊപ്പം തന്നെ പ്രധാനാധ്യാപകര്‍ എ ലിസ്റ്റിന്റെ ഫൈനല്‍ പ്രിന്റൗട്ട് പരിശോധന നടത്തി തിരുത്തലുകള്‍ വരുത്തേണ്ടവ ചുവന്ന മഷി കൊണ്ട് തിരുത്തി മാര്‍ക്ക് ചെയ്യണം. ഇനി തിരുത്തലുകള്‍ ഇല്ല എന്ന് സര്‍ട്ടിഫൈ ചെയ്ത് 20 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അതത് DEO ഓഫീസുകളില്‍ എത്തിക്കണം എന്ന നിര്‍ദ്ദേശം നിലവിലുണ്ടെന്ന് മറക്കരുത്.ഫോട്ടോ കറക്ഷനുകള്‍ വരുത്തേണ്ടവയുണ്ടെങ്കില്‍ അതു  പ്രധാനാധ്യാപകന്റെ സാക്ഷ്യപ്പെടുത്തലുകളോടു കൂടി സി.ഡി യിലാക്കി എ ലിസ്റ്റിനോടൊപ്പം നല്‍കണം.
Revised CIRCULAR ഇവിടെ
 

 
സഹായം ആവശ്യമുള്ളവര്‍ പരീക്ഷാഭവനുമായി ബന്ധപ്പെടുക

SSLC A-Listമായി   ബന്ധപ്പെട്ട ഏത് പരാതികള്‍ക്കും sysmapb@gmail.com  or pareekshabhavan.itcell@gmail.com എന്ന വിലാസത്തില മെയില്‍ ചെയ്യുക. അയക്കുന്ന മെയിലില്‍ ജില്ലയുടെ പേര്, സ്കൂള്‍ കോഡ് , Username, പാസ്‌വേര്‍ഡ്, HM-ന്റെ ഫോണ്‍ നമ്പര്‍,  പരാതി (Photo കയറുന്നില്ല എന്ന പരാതിക്കൊപ്പം ഫോട്ടോ കൂടി അയക്കണം)എന്നിവക്കൊപ്പം പരാതിയുടെ പേജിന്റെ ഒരു സ്ക്രീന്‍ഷോട്ടും ഉള്‍പ്പെടുത്തണം. പരീക്ഷാഭവനെ ബന്ധപ്പെടുന്നതിനുള്ള ഫോണ്‍ നമ്പര്‍ 0471 2546832 / 2546833.                    

    4 Comments

    Previous Post Next Post