കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

പീക്‌സ് : ആദ്യ വര്‍ഷ ക്ലാസുകള്‍ തിങ്കള്‍ മുതല്‍

ഐ.ടി. @ സ്‌കൂള്‍ വിക്ടേഴ്‌സില്‍ ചാനലില്‍ പബ്ലിക് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ കോച്ചിംഗ് സ്‌കീമിന്റെ (PEECS) ആദ്യ വര്‍ഷ ക്ലാസുകളുടെ സംപ്രേഷണം ആഗസ്റ്റ് 19 മുതല്‍ തുടങ്ങുന്നു. തിങ്കള്‍ മുതല്‍ വ്യാഴം വരെ ഉച്ചയ്ക്ക് 1.30 നും വെളളിയാഴ്ച ഉച്ചയ്ക്ക് 2.30 നുമാണ് ഈ പരിപാടിയുടെ സംപ്രേഷണം. എയ്ഡഡ്, ഹയര്‍ സെക്കണ്ടറി, സര്‍ക്കാര്‍ സ്‌കൂളുകളിലേക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സൗജന്യ പൊതുപ്രവേശന പരീക്ഷാ പരിശീലന പദ്ധതിയാണ് പീക്‌സ്. മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ നയിക്കുന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുളള ക്ലാസുകളാണ് ഇവ. പൊതുവിദ്യാലയങ്ങളിലെ നിര്‍ധന വിദ്യാര്‍ത്ഥികളെ പ്രൊഫഷണല്‍ പരീക്ഷകള്‍ക്ക് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പീക്‌സ് പദ്ധതിയ്ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. തിങ്കള്‍ മുതല്‍ വെളളി വരെ രാത്രി ഒന്‍പത് മണിക്ക് ഇതിന്റെ പുന:സംപ്രേക്ഷണം ഉണ്ടായിരിക്കും. ഇതോടൊപ്പം പീക്‌സിന്റെ ഈ അഞ്ചു വിഷയങ്ങളുടെ രണ്ടാം വര്‍ഷ ക്ലാസുകളും തിങ്കള്‍ മുതല്‍ വെളളി വരെ രാവിലെ 9.30 നും വൈകുന്നേരം ആറ് മണിക്കും സംപ്രേഷണം ചെയ്യുന്നുണ്ട്.

Post a Comment

Previous Post Next Post