FLASH NEWS

പുതുക്കിയ സ്കൂള്‍ സമയക്രമവും നിര്‍ദ്ദേശങ്ങളും ചുവടെ.പാലക്കാട് ജില്ലയിലെ ക്ലര്‍ക്ക്/ടൈപ്പിസ്റ്റ്മാരുടെ ട്രാന്‍സ്‌ഫര്‍ ഓര്‍ഡര്‍ ചുവടെ.SSLC/+2/VHSE/THS പരീക്ഷകളില്‍ Full A+ കിട്ടിയ വിദ്യാര്‍ഥികളെയും 100% നേടിയ വിദ്യാലയങ്ങളെയും അനുമോദിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ വിജയോല്‍സവം മെയ് 30-ന് രാവിലെ പത്ത് മണിക്ക് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍. വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കണമെന്ന് നിര്‍ദ്ദേശം ഇക്കഴിഞ്ഞ അധ്യയനവര്‍ഷത്തെ LSS പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ഫലം www.dietpalakkad.org എന്ന പോര്‍ട്ടലില്‍ ലഭിക്കും, ലിങ്ക് RESULTS പേജില്‍. 2014 മാര്‍ച്ചിലെ ഐ ടി പരീക്ഷയുടെ പ്രതിഫലം 26,27 തീയതികളില്‍ പ്രധാനാധ്യാപകര്‍ കൃത്യമായ രസീതിയും Acquittance-ഉം ഹാജരാക്കി കൈപ്പറ്റണമെന്നും പ്രധാനാധ്യാപകര്‍ക്ക് ഒറ്റപ്പാലം DEOയുടെ നിര്‍ദ്ദേശം.പരീക്ഷാ ഫലങ്ങള്‍ RESULTS എന്ന പേജില്‍ ലഭ്യമാണ്. Incentive to Girls Scholarship-ന് ഇനിയും ഓണ്‍ലൈനായി അപേക്ഷ നല്‍കാത്ത 629 സ്കൂളുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് മെയ് 25 വരെ സമയം അനുവദിച്ചു. ജൂലൈ മാസം നടക്കുന്ന ഡിപ്പാര്‍ട്ട്മെന്റല്‍ പരീക്ഷക്ക് മെയ് 27-നകം അപേക്ഷ നല്‍കണം.
REVISED SCHOOL TIME SCHEDULE
GENERAL TRANSFER OF Clerks/Typists-Palakkad PUBLISHED
GENERAL TRANSFER OF HM/AEO's PUBLISHED
General Transfer Order of Govt School Teachers
ANTICIPATORY INCOME TAX GENERATOR 2015-16(Prepared by Sri.Sudheer Kumar T.K)
LINK to UPDATE SITC FORUM DIRECTORY Form

TAX CALCULATORS

ഓര്‍മ്മിക്കാന്‍

 • To Get SITC Forum updates via Whatsapp Add 9447939995 to your mobile & introduce
 • SSLC/+2/VHSE/THS പരീക്ഷകളില്‍ Full A+ കിട്ടിയ വിദ്യാര്‍ഥികളെയും 100% നേടിയ വിദ്യാലയങ്ങളെയും അനുമോദിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ വിജയോല്‍സവം മെയ് 30-ന് രാവിലെ പത്ത് മണിക്ക് പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍. വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കണമെന്ന് നിര്‍ദ്ദേശം .യോഗ്യരായ വിദ്യാര്‍ഥികള്‍ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് സഹിതം അന്നേദിവസം രാവിലെ 9 മണിക്ക് ജില്ലാ പഞ്ചായത്തിലെത്തി രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശം
 • ഇക്കഴിഞ്ഞ അധ്യയനവര്‍ഷത്തെ LSS പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ഫലം www.dietpalakkad.org എന്ന പോര്‍ട്ടലില്‍ ലഭിക്കും, ലിങ്ക് RESULTS പേജില്‍.
 • സ്പാര്‍ക്ക് വിശദാംശങ്ങള്‍ Update ചെയ്യുന്നതിനുള്ള സമയപരിധി മെയ് 31 വരെ ദീര്‍ഘിപ്പിച്ചു. സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍.
 • അവധിക്കാല അധ്യാപക പരിശീലനകേന്ദ്രങ്ങളും DRGമാരുടെ ലിസ്ററും - PALAKKAD EDU.DISTRICT OTTAPALAM EDU.DISTRICT DRG-Ottappalam Additional DRG'sOttapalam:DRG-Mannarkkad :DRG-Palakkad
 • പ്രൈമറി സ്കൂള്‍ പ്രധാനാധ്യാപകരുടെ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ പ്രസിദ്ധീകരിച്ചു .
 • SSLC-March 2015
 • Correction in School Admission Register(Date Of Birth etc):-Circular : Application&Instruction : Procedigs
 • 2015 വര്‍ഷത്തെ പൊതു അവധിദിവസങ്ങളുടെ ലിസ്റ്റ്
 • Wednesday, May 29, 2013

  ബ്ലോഗ് നൂറാം ദിവസത്തില്‍
  -->
  2013 ഫെബ്രുവരി 19-ന് ആരംഭിച്ച നമ്മുടെ ബ്ലോഗ് ഇന്ന് നൂറ് ദിനം പിന്നിടുന്നു. ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷാ കാലഘട്ടത്തിലാണ് എസ് ഐ ടി സിമാരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ചര്‍ച്ച ചെയ്യുന്നതിനും അവ പരിഹരിക്കുന്നതിനും ഒരു കൂട്ടായ്മ എന്ന ആവശ്യം സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടത്. സമാനമനസ്കരായ ആളുകളെ കണ്ടെത്തുന്നതിനും അവരുടെ അഭിപ്രയങ്ങള്‍ അറിയുന്നതിനുമായി ഒരു ബ്ലോഗ് എന്ന ആശയം രൂപപ്പെട്ടത് ഇതേ തുടര്‍ന്നായിരുന്നു. എസ് എസ് എല്‍ സി പ്രാക്ടിക്കല്‍ പരീക്ഷാസമയത്ത് തുടക്കമിട്ട ബ്ലോഗിന് ആരംഭകാലത്ത് തണുത്ത പ്രതികരണമായിരുന്നു ലഭിച്ചതെങ്കിലും ഇന്ന് അവസ്ഥ മാറി. നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ എണ്ണായിരത്തിലധികം ഹിറ്റുകള്‍ നേടി (പ്രതിദിനം ശരാശരി നൂറിലധികം ഹിറ്റുകള്‍) നാം മുന്നേറുന്നു. ഇന്ന് സജീവമായി ഈ രംഗത്തുള്ള മറ്റ് ബ്ലോഗുകളോടോപ്പം തന്നെ പുതിയ അപ്ഡേറ്റുകള്‍ വഴി പാലക്കാട് ജില്ലയിലെ എസ് ഐ ടി സി മാര്‍ക്ക് സഹായകരമായി മാറാന്‍ നമ്മുടെ ബ്ലോഗിന് കഴിഞ്ഞുട്ടുണ്ട് എന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ നമ്മള്‍ തുടക്കം കുറിച്ച ഫോറത്തിന്റെ പ്രചരണം കൂടി ലക്ഷ്യമിട്ടായിരുന്നു നാം ബ്ലോഗ് ആരംഭിച്ചത്. അവധിക്കാലമായതിനാല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം അല്‍പ്പം മന്ദീഭവിച്ചിട്ടുണ്ട് എന്നറിയാം .അത് ഊര്‍ജ്ജിതപ്പെടുത്തുന്നതോടൊപ്പം തന്നെ ബ്ലോഗിന്റെ പ്രവര്‍ത്തനവും നമുക്ക് ഊര്‍ജിതമായി മുന്നോട്ട് കൊണ്ടു പോകേണ്ടതുണ്ട്. ബ്ലോഗുമായി സഹകരിക്കാന്‍ തയ്യാറുള്ള ഏവരുടെയും സഹകരണം ഇക്കാര്യത്തില്‍ ആവശ്യമുണ്ട്. കുറേയേറെ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുക എന്നതിനേക്കാളുപരി നമ്മള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള വേദി കൂടിയായി മാറാന്‍ ബ്ലോഗിന് സാധിക്കണം . അക്കാര്യത്തില്‍ ഏവരുടെയും സഹകരണവും പിന്തുണയും അഭ്യര്‍ഥിക്കുന്നു. കഴിഞ്ഞ നൂറ് ദിവസങ്ങളില്‍ നിങ്ങള്‍ നല്‍കിയ പിന്തുണയാണ് ഇത് മുന്നോട്ട് കൊണ്ട് പോകാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. ഏവരുടെയും സഹകരണവും പിന്തുണയും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
                   ഈ നൂറാം ദിനത്തില്‍ ഈ ബ്ലോഗിനെ വിലയിരുത്തേണ്ടത് ഇതിന്റെ വായനക്കാരായ നിങ്ങളാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും പ്രതികരണങ്ങളും കമന്റുകളായി നല്‍കി ഇതിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു
                                           എസ് ഐ ടി സി ഫോറം പാലക്കാട്

  3 comments:

  A friend said...

  I am a regular visitor of this site. I like it very much.(1) Make it different from Mathsblog.(2) Collect and share softwares useful for school administration.
  Best wishes!

  GOVT.U.P.SCHOOL CHATHAMANGALAM said...

  Could you please get the audio of the Pravesanolsava gaanam ?

  SITC Palakkad said...

  ഗാനത്തിന്റെ സി ഡി സ്കൂളുകള്‍ക്ക് ലഭ്യമാക്കുമെന്നാണ് അറിയുന്നത്. ഓഡിയോ ലഭ്യമാകുന്ന മുറക്ക് പ്രസിദ്ധീകരിക്കാം

  Disclaimer

  മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!