ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

വിദ്യാഭ്യാസ അവകാശ നിയമം : സമിതി രൂപീകരിച്ചു

 വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ (ആര്‍.ടി.ഇ ആക്ട്) ഭാഗമായി നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം കുട്ടികള്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിച്ചു. തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി/പ്രിന്‍സിപ്പല്‍ സെക്രട്ടറി, സാമൂഹ്യനീതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി/പ്രിന്‍സിപ്പല്‍ സെക്രട്ടറി, പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവര്‍ സമിതയില്‍ അംഗങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കണ്‍വീനറുമായിരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, സര്‍വശിക്ഷാ അഭിയാന്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ എന്നിവര്‍ ക്ഷണിതാക്കളാണ്. സമിതി മൂന്നുമാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് വിദ്യാഭ്യാസാവകാശ നിയമം നടപ്പിലാക്കുന്നതിലെ പുരോഗതി വിലയിരുത്തും.
സംസ്ഥാനത്ത് വിദ്യാഭ്യാസ അവകാശനിയമം പ്രാബല്യത്തിലായി. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പറപ്പെടുവിച്ചു. ഉത്തരവിന്റെ വിശദാംശങ്ങള്‍.
  1. ഒന്നാം ക്ലാസില്‍ ചേരുന്നതിനുള്ള പ്രായപരിധി അഞ്ച് വയസായിരിക്കും.കേരളത്തില്‍ വിദ്യാഭ്യാസ അവകാശനിയമത്തിന്‍ കീഴില്‍ അഞ്ച് മുതല്‍ പതിനാല് വയസു വരെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നു.
  2. പുതിയ നിയമത്തിന്‍ കീഴില്‍ അഞ്ചാം ക്ലാസ് എല്‍ പിയുടെയും എട്ടാം ക്ലാസ് യു പിയുടെയും ഭാഗമാകുമെങ്കിലും കേരളത്തിലെ പ്രത്യേകസാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിലവിലുള്ള രീതി തുടരും. അഞ്ച് മുതല്‍ യു പി വിഭാഗം പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ ഇനി മുതല്‍ ലോവര്‍ പ്രൈമറി & അപ്പര്‍ പ്രൈമറി എന്നും ഹൈസ്കൂള്‍ വിഭാഗം മാത്രമുള്ള സ്കൂളുകള്‍ അപ്പര്‍ പ്രൈമറി& ഹൈസ്കൂള്‍ എന്നും പുനര്‍നാമകരണം ചെയ്യും. ഇത്തരം സ്കൂളുകള്‍ കണ്ടെത്തി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിക്കുന്നതാണ്. എന്നാല്‍ പുതിയ പോസ്റ്റുകളോ ഡിവിഷനുകളോ പേരില്‍ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കുന്നതല്ല.
  3. അധ്യാപക വിദ്യാര്‍ഥി അനുപാതം എല്‍ പി സ്കൂളുകളില്‍ (ഒന്ന് മുതല്‍ അഞ്ച് വരെ) 1:30 -ഉം യു.പി വിഭാഗത്തില്‍ (ആറ് മുതല്‍ എട്ട് വരെ) 1:35 -ഉം ആയിരിക്കും. ഇത് ആകെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഡിവിഷനുകളുടെ അടിസ്ഥാനത്തിലാവില്ല നിര്‍ണയിക്കുന്നത്.
ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യുക
2013-14 അധ്യയന വര്‍ഷം മുതല്‍ പ്രാബല്യം.
ഇതോടൊപ്പം അണ്‍ എയ്ഡഡ് സ്കൂളുകളിലെയും സ്പെഷ്യല്‍ സ്കൂളുകളിലെയും പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവായി
അണ്‍എയ്ഡഡ് സ്‌കൂളിലും സ്‌പെസിഫൈഡ് കാറ്റഗറി സ്‌കൂളുകളിലും കുട്ടികള്‍ക്ക് പ്രവേശനം നല്കുന്നതു സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്‌കൂള്‍ പ്രവേശനം സുതാര്യവും പക്ഷഭേദമില്ലാതെയും സാര്‍വ്വത്രികവും ആക്കിത്തീര്‍ക്കുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരവുമാണ് സംസ്ഥാന സര്‍ക്കാര്‍ സ്‌കൂള്‍ പ്രവേശനം സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. സമൂഹത്തിലെ പിന്നാക്ക-ദുര്‍ബല വിഭാഗത്തില്‍പ്പെട്ട കുട്ടികളില്‍ നിന്നും അണ്‍എയ്ഡഡ്/സ്‌പെസിഫൈഡ് കാറ്റഗറി സ്‌കൂളുകളില്‍ ഒന്നാം ക്ലാസിലോ പ്രീപ്രൈമറി ക്ലാസിലോ പ്രവേശനത്തിനായി അപേക്ഷിക്കുമ്പോള്‍ ആ ക്ലാസിലെ കുട്ടികളുടെ ആകെ എണ്ണത്തിന്റെ ഇരുപത്തിയഞ്ച് ശതമാനത്തില്‍ കുറയാത്ത ശതമാനം സീറ്റുകള്‍ പരിശോധനാസംവിധാനത്തിലൂടെ തെരഞ്ഞെടുത്ത് പ്രവേശനം നല്‍കണം. പിന്നാക്ക ദുര്‍ബല വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മുന്‍ഗണന/അനുപാത ക്രമവും തെരഞ്ഞെടുക്കുന്ന രീതിയും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ കുട്ടികള്‍ക്കും പഠന-പഠനേതര സൗകര്യങ്ങളും സംവിധാനങ്ങളും ലഭ്യമാകുന്നുണ്ടെന്ന് ഹെഡ്മാസ്റ്റര്‍ ഉറപ്പുവരുത്തണം. 75 ശതമാനം സീറ്റുകളിലെ പ്രവേശനത്തിന് നീതിപൂര്‍വ്വമായ മാനദണ്ഡങ്ങള്‍ സ്വീകരിക്കാം. രക്ഷകര്‍ത്താക്കളുടെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലോ രക്ഷകര്‍ത്താക്കള്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ ടെസ്റ്റോ ഇന്റര്‍വ്യുവോ നടത്തിയോ പ്രവേശനയോഗ്യത നിശ്ചയിക്കുവാന്‍ പാടില്ല. എല്ലാ സ്‌കൂളുകളും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. 

Post a Comment

Previous Post Next Post